
റിയാദ്: ഒരാഴ്ചയ്ക്കിടെ സൗദിയില്‍ 18,200 പേരെ നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. 11,442 പേര്‍ ഇഖാമ നിയമ ലംഘകരാണ്. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 3,931 പേരും തൊഴില്‍ നിയമലംഘകരായ 2,827 പേരും പിടിയിലായി.

അയല്‍ രാജ്യങ്ങള്‍ വഴി അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 1,762 പേരില്‍ 53 ശതമാനം എത്യോപ്യന്‍ പൗരന്മാരും 46 ശതമാനം യെമന്‍ പൗരന്മാരുമാണ്. അശേഷിക്കുന്ന ഒരു ശതമാനം മറ്റ് രാജ്യക്കാരാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതിനിടെ, അനധികൃതമായി രാജ്യത്തുനിന്നു അനധികൃതമായി രക്ഷപ്പെടാന്‍ ശ്രമിച്ച 46 പേരാണ് അറസ്റ്റിലായത്. നിയമലംഘകര്‍ക്ക് യാത്രയും പാര്‍പ്പിടവും ഒരുക്കിയ 11 പേരെയും അറസ്റ്റ് ചെയ്തു.

രാജ്യത്തിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ സഹായവും നിയമ ലംഘകര്‍ക്ക് ഗതാഗതം, താമസം എന്നിവയ്ക്കു സൗകര്യവും ഒരുക്കുന്നവര്‍ക്കു 15 വര്‍ഷം വരെ തടവുശിക്ഷയും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ഇവരുടെ വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മക്ക, റിയാദ് മേഖലകളിലെ നിയമലംഘനള്‍ 911ലും മറ്റ് പ്രദേശങ്ങളില്‍ 999 അല്ലെങ്കില്‍ 996 എന്നീ ടോള്‍ ഫ്രീ നമ്പരുകളില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






