Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

വോട്ടവകാശം നഷ്ടപ്പെടരുത്; പ്രവാസികള്‍ക്ക് കെഎംസിസി ഹെല്‍പ് ഡസ്‌ക്

റിയാദ്: എസ്‌ഐആര്‍ ആശങ്ക പരിഗണിച്ച് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുവാന്‍ സൗകര്യം ഒരുക്കി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പട്ടികയില്‍ പേരില്ലാത്ത പ്രവാസികളാണ് വിവിധ നാടുകളിലുള്ളത്. റിയാദില്‍ മലയാളികളായ പ്രവാസികളുടെ അന്വേഷണങ്ങള്‍ പരിഗണിച്ച് കെഎംസിസി ബത്ഹ ഓഫീസില്‍ ഒരുക്കിയ പ്രത്യേക ഹെല്പ് ഡസ്‌ക് സേവനം സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പ്രയോജനപ്പെടുത്തി. രാവിലെ എട്ട് മണിമുതല്‍ രാത്രി ഒന്‍പത് വരെ പ്രത്യേക പരിശീലനം നേടിയ വളന്റിയര്‍മാര്‍ പതിനേഴ് കൗണ്ടറുകള്‍ സജ്ജമാക്കി. അപേക്ഷ സമര്‍പ്പിക്കാന്‍ എഐ സാങ്കേതിക വിദ്യയും ഉപയോഗിച്ചു.

പ്രവാസികളുടെ ആശങ്ക പരിഗണിച്ച് പ്രവാസി വോട്ട് ചേര്‍ക്കുവാനുള്ള സമയ പരിധി വര്‍ധിപ്പിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് ആവശ്യപ്പെട്ടു. കെഎംസിസിയുടെ മാതൃക അഭിനന്ദനാര്‍ഹമാണെന്നു റിയാദ് ഒഐസിസി പ്രസിഡന്റ് സലീം കളക്കര അഭിപ്രായപ്പെട്ടു. പ്രവാസികളോടൊപ്പം നില്‍ക്കുന്ന കെഎംസിസിയുടെ പ്രവര്‍ത്തനം മലയാളി സംഘടനകള്‍ ഒരുമിച്ചു ഏറ്റെടുക്കണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ നജീം കൊച്ചുകലുങ്ക് ആവശ്യപ്പെട്ടു. ജനാധിപത്യ അവകാശം എന്ന നിലയില്‍ പ്രവാസികള്‍ക്ക് വോട്ട് ഉറപ്പു വരുത്തുവാന്‍ ഇന്ത്യന്‍ എംബസികള്‍ മുന്‍കൈ എടുത്ത് പരിഹാരം കാണണമെന്ന് നൗഫല്‍ പാലക്കാടന്‍ അഭിപ്രായപ്പെട്ടു.

സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ക്ക് കീഴിയില്‍ വിപുലമായി ഒരുക്കിയ ഹെല്പ് ഡസ്‌ക് നിരവധി പ്രവാസികള്‍ക്ക് ആശ്വാസം സമ്മാനിച്ചതായി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.

വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, റിയാദ് കെഎംസിസി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, ഭാരവാഹികളായ അഷ്‌റഫ് വെള്ളെപ്പാടം, സത്താര്‍ താമരത്ത്, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, അഷ്‌റഫ് കല്‍പകഞ്ചേരി, റഫീഖ് മഞ്ചേരി, ഷമീര്‍ പറമ്പത്ത്, സിറാജ് മേടപ്പില്‍, ബഷീര്‍ ഇരുമ്പുഴി, മുസമ്മില്‍ പാലത്തിങ്ങല്‍, സഫീര്‍ഖാന്‍ കരുവാരക്കുണ്ട്, ഫൈസല്‍ പൂനൂര്‍, ഷാജഹാന്‍ വള്ളിക്കുന്ന്, നവാസ് വേങ്ങര, യൂനുസ് തോട്ടത്തില്‍, നസീര്‍ വളപുരം, ജാഫര്‍ വീമ്പൂര്‍, അമീര്‍ പൂക്കോട്ടൂര്‍, സിദ്ധീഖ് കൊടുവള്ളി, ഹര്‍ഷാദ് തങ്ങള്‍,ജുനൈദ് വള്ളിക്കുന്ന്, സഹീദ് ധര്‍മ്മടം, ഷറഫു വള്ളിക്കുന്ന്, ഡോ. ജലീല്‍, ഷംസു വടപുറം, കരീം കാനാപുറം, ഇസ്ഹാഖ് താനൂര്‍, അപ്പത്തില്‍ കരീം, മുനവ്വിര്‍ താനാളൂര്‍, ഷാഫി വെട്ടിക്കാട്ടിരി തുടങ്ങിയവര്‍ ഹെല്പ് ഡെസ്‌കിന് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top