Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

കേളി പന്ത്രണ്ടാം കേന്ദ്ര സമ്മേളനം: ലോഗോ പ്രകാശനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനം ലോഗോ പ്രകാശനം ചെയ്തു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് രജീഷ് പിണറായി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. 25 വര്‍ഷം പിന്നിടുന്ന കേളിയുടെ ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ വാര്‍ഷിക സമ്മേളനവും, നാലാം സമ്മേളനം മുതല്‍ പത്താം സമ്മേളനം വരെ ദൈ്വ വാര്‍ഷിക സമ്മേളനവുമാണ് സംഘടിപ്പിച്ചിരുന്നത്. പതിനൊന്നാം സമ്മേളനം മുതല്‍ മൂന്ന് വര്‍ഷത്തിലൊരിക്കലായിരുന്നു സമ്മേളനമെന്ന് അദ്ദേഹം പറഞ്ഞു.

പതിനൊന്നാം സമ്മേളനത്തില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ‘ഒരു ലക്ഷം പൊതിച്ചോര്‍’ പദ്ധതി ലക്ഷ്യം പൂര്‍ത്തിയാക്കി. പദ്ധതി തുടരുകയാണ്. രണ്ടാം പദ്ധതിയാണ് അംഗങ്ങള്‍ക്കുള്ള ഭവന നിര്‍മ്മാണം. പദ്ധതിയുടെ ഗുണഭോക്താക്കളെ സമ്മേളന നഗരിയില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സമൂഹത്തില്‍ നിന്നു ക്ഷണിച്ച ലോഗോകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. റിയാദിലെ മാലാസ് മേഖലയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി സനീഷ് തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുത്തത്.

ഫെബ്രുവരി 12, 13 തീയതികളില്‍ പന്ത്രണ്ടാം കേന്ദ്ര സമ്മേളനം നടക്കും. സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യില്‍, സുരേന്ദ്രന്‍ കൂട്ടായ്, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ നൗഫല്‍ സിദ്ദീഖ് സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം രാമകൃഷ്ണന്‍ ധനുവച്ചപുരം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top