Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

കലയും ആഘോഷവും കൈകോര്‍ത്തു ജിദ്ദയില്‍ തിരുവിതാംകൂര്‍ കലാസന്ധ്യ

ജിദ്ദ: ജിദ്ദ തിരുവിതാംകൂര്‍ അസോസിയേഷന്‍ കലാസന്ധ്യ സംഘടിപ്പിച്ചു. പുതുവത്സരം, ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായിരുന്നു കലാസന്ധ്യ. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് നൗഷാദ് ജമാല്‍ പന്മന അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ദിലീപ് താമരക്കുളം പുതുവത്സര സന്ദേശം നല്‍കി. ചെയര്‍മാന്‍ നസീര്‍ വാവാക്കുഞ്ഞ് പ്രവര്‍ത്തന നാള്‍വഴികള്‍ അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് മാജാ സാഹിബും ചെയര്‍പേഴ്‌സണ്‍ ജ്യോതി ബാബുകുമാറും പുതുവത്സരാശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി റഷീദ് ഓയൂര്‍ സ്വാഗതവും ട്രഷറര്‍ രഞ്ജിത്ത് വള്ളിക്കുന്നം നന്ദിയും പറഞ്ഞു.

ആഷിര്‍ കൊല്ലം, റഷീദ് ഓയൂര്‍, ഷറഫുദ്ദീന്‍ പത്തനംതിട്ട, നിസാര്‍ കരുനാഗപ്പള്ളി, രജികുമാര്‍, ഹസീന നവാസ്, അഥീന തൗഫീഖ്, വിവേക് പിള്ള എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കള്‍ച്ചറല്‍ കണ്‍വീനര്‍മാരായ ഷിഹാബ് താമരക്കുളവും ഷറഫുദ്ദീന്‍ പത്തനംതിട്ട, ശ്രീദേവി അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കലാ പരിപാടികളും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top