
റിയാദ്: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നജിം കൊച്ചകലുങ്കിന്റെ ‘കനല്‍ മനുഷ്യര്‍’ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ആസ്ഥാനം സബര്‍മതിയിലെ ഗാന്ധി ഗ്രന്ഥാലയത്തിന് സമ്മാനിച്ചു. പുസ്തകം വായനക്കാര്‍ക്ക് ലഭ്യമാക്കുമെന്ന് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത് അറിയിച്ചു.

ഇന്ത്യയിലെ പ്രമുഖ പുബ്ലിക്കേഷന്‍സിന്റെ പുസ്തകങ്ങള്‍ ഓഐസിസി ലൈബ്രറിയിലുണ്ട്. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സൗദി ചാപ്റ്റര്‍ സംഘടിപ്പിച്ച ‘കനല്‍ മനുഷ്യന്‍ സംസാരിക്കുന്നു’ എന്ന പരിപാടിയില്‍ രചയിതാവ് നജിം കൊച്ചുകലുങ്ക് പുസ്തകം ലൈബ്രറിക്ക് സമ്മാനിച്ചു.

ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റുമാരായ രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദ് അലി മണ്ണാര്‍ക്കാട്, മലപ്പുറം ജില്ലാ പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പന്‍, മീഡിയഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ അക്കാദമിക് കൗണ്‍സില്‍ അംഗം നാദിര്‍ഷ റഹ്മാന്‍,

സൗദി കോഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍, ഷിഹാബ് കൊട്ടുകാട്, സത്താര്‍ താമരത്ത് , പന്നിയങ്കര, കമര്‍ഭാനു അബ്ദുസ്സലാം,നാസര്‍ കാരന്തൂര്‍, നാസര്‍ കാരക്കുന്ന്, മിഷാല്‍ ചെര്‍പ്പളശ്ശേരി, സൈഫുന്നീസ സിദ്ധിഖ്, അബ്ദുസ്സലാം ,സന്തോഷ് ബാബു, ഹിബ അബ്ദുസ്സലാം, ഹിബ സിയാദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






