Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

കേളി കുടുംബ വേദി: ഷഹീബയും ശ്രീഷയും നയിക്കും.

റിയാദ്: കേളി കുടുംബ വേദി സെക്രട്ടറിയായി ഷഹീബ വികെയെ തെരഞ്ഞെടുത്തു. രണ്ടാം കേന്ദ്ര സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ശ്രീഷ സുകേഷ് (പ്രസിഡന്റ്), അനിതാ ലീലാമണി, ജയകുമാര്‍ പുഴക്കല്‍ (വൈസ് പ്രസിഡന്റുമാര്‍), വിജില ബിജു, ദീപ രാജന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സീന സെബിന്‍ (ട്രഷറര്‍), ഗീത ജയരാജ് (ജോയിന്റ് ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു. ജയരാജ് എം.പി. (സെക്രട്ടറിയേറ്റ് അംഗം).

സിബ കൂവോട്, പ്രിയ വിനോദ്, സജീന വി.എസ്., സുകേഷ് കുമാര്‍, വര്‍ണ ബിനുരാജ്, ഷിനി നസീര്‍, സന്ധ്യ രാജ്, സോവിന എന്‍.കെ., അന്‍സിയ, സമീര്‍, ഷംഷാദ്, രജിഷ നിസാം എന്നിവര്‍ ഉള്‍പ്പെടെ 21 അംഗ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

രക്ഷാധികാരി സെക്രട്ടറി കെപിഎം. സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍, ഫിറോഷ് തയ്യില്‍, ചന്ദ്രന്‍ തെരുവത്ത്, ഗീവര്‍ഗീസ് ഇടിച്ചാണ്ടി എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജയരാജ് എം.പി. ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളന സംഘാടക സമിതി കണ്‍വീനര്‍ ജയകുമാര്‍ പുഴക്കല്‍ സ്വാഗതവും പുതുതായി തിരഞ്ഞെടുത്ത സെക്രട്ടറി ഷഹീബ വികെ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top