Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

ക്യാപ് കിരീടമായി, ചിരി തിളക്കമായി; ഡ്യൂണ്‍സില്‍ സ്വപ്‌നങ്ങള്‍ക്ക് വിജയദീപ്തി

റിയാദ്: ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കിന്‍ഡര്‍ഗാര്‍ട്ടന്‍ വിഭാഗം വാര്‍ഷികാഘോഷവും കെ.ജി. ഗ്രാജുവേഷനും നിറഞ്ഞ ആഘോഷത്തോടെ അരങ്ങേറി. മാതാപിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് കുരുന്നുകളുടെ കഴിവുകളും പഠന നേട്ടങ്ങളും ആഘോഷിക്കുന്ന വേദിയായി മാറി.

കെ.ജി പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് കോണ്‍വൊക്കേഷന്‍ വേഷത്തില്‍ സര്‍ട്ടിഫിക്കറ്റുകളും പുരസ്‌കാരങ്ങളും സമ്മാനിച്ചു. ഗ്രാജുവേഷന്‍ ക്യാപ് ധരിച്ച് വേദിയിലേയ്ക്ക് നടന്നു വന്ന കുരുന്നുകള്‍ മാതാപിതാക്കളുടെ ഹൃദയം നിറച്ചു.

മുഖ്യാതിഥിയായ ഡോ. ഷബീര്‍ അലി പറമ്പില്‍ കുട്ടികളെ അഭിനന്ദിച്ചു. പ്രാഥമിക വിദ്യാഭ്യാസം വ്യക്തിത്വ വികസനത്തിന്റെ അടിത്തറയാണെന്ന് അദ്ദേഹം പറഞ്ഞു. പഠനത്തോടൊപ്പം മൂല്യബോധവും സൃഷ്ടിപരമായ കഴിവുകളും വളര്‍ത്തുന്നതില്‍ സ്‌കൂള്‍ പുലര്‍ത്തുന്ന പഠന-പാഠ്യേതര മികവിനെ അദ്ദേഹം പ്രശംസിച്ചു.

പ്രിന്‍സിപ്പല്‍ സംഗീത അനൂപ് കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്കായി സ്‌കൂള്‍ കൈക്കൊള്ളുന്ന വിവിധ പദ്ധതികള്‍ വിശദീകരിച്ചു. മാനേജര്‍ അബീര്‍, വൈസ് പ്രിന്‍സിപ്പല്‍ വിദ്യ വിനോദ്, ഹെഡ്മിസ്ട്രസ് സോജി എബ്രഹാം, ഫിനാന്‍ഷ്യല്‍ മാനേജര്‍ ഷാനോജ് അബ്ദുള്ള, സി.ഒ.ഇ ഷാനിജ ഷാനോജ്, കോഓര്‍ഡിനേറ്റര്‍മാരായ നസീഹ സുനിത ബര്‍ണാഡ്, അസ്മിന്‍ ഫര്‍ഹ, സൗമ്യ സന്തോഷ് എന്നിവര്‍ സന്നിഹിതരായിന്നു. കുരുന്നുകളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top