Sauditimesonline

WhatsApp Image 2026-07-13 at 8.20
റിയാദില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍; പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് പിസിഎഫ്

ഈദിന് ‘ഹിഫ’ സെവന്‍സ് ഫുട്‌ബോള്‍ മേള

ഹായില്‍: കാല്‍പ്പന്തു കളിയാവേശത്തിനൊരുങ്ങി ഹായില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഹിഫ). ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ പ്രഥമ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ബര്‍സാന്‍ ഡെര്‍ബി സ്‌റ്റേഡിയത്തില്‍ വേദിയൊരുക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

വിജയികള്‍ക്ക് ഹബീബ് മെഡിക്കല്‍ സെന്റര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 4000 റിയാല്‍ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. റണ്ണേഴ്‌സ്അപ് ടീമിന് സെവന്‍ ഇലവന്‍ സൂപ്പര്‍ മാര്‍ക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന 2500 റിയാല്‍ പ്രൈസ് മണിയും ട്രോഫിയും വിതരണം ചെയ്യും. സഊദിയിലെ വിവിധ പ്രവശ്യകളില്‍ നിന്നു എട്ട് ടീമുകള്‍ മല്‍സരത്തില്‍ മാറ്റുരക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഹിഫ പ്രസിഡന്റ് സിദ്ധീഖ് പറമ്പില്‍പീടിക, സെക്രട്ടറി മുനീര്‍ ശിവപുരം, ട്രഷറര്‍ ജംഷി ചെറുവാടി, രക്ഷാ ധികാരി ജാബിര്‍ കാലിക്കറ്റ് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top