Sauditimesonline

city flower promo
'ഈദ് മുബാറഖ്' പ്രമോഷന്‍: സിറ്റി ഫ്‌ളവറില്‍ 250 റിയാല്‍ ഷോപ്പിംഗിന് 50 റിയാല്‍ കിഴിവ്

ഗള്‍ഫ് സംഘര്‍ഷം: സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

റിയാദ്: സൗദിയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ചാം് എംബസിയുടെ ജാഗ്രതാ നിര്‍ദേശം. രാജ്യത്തെ നിലവിലെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രാദേശിക ഭരണകൂടവും എംബസിയും നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും എംബസി ഇന്ത്യന്‍േ പ്രവാസി സമൂഹത്തോട് അഭ്യര്‍ഥിച്ചു.

റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ പുതിയ നിര്‍ദേശങ്ങളും വിവരങ്ങളും പുറത്തുവിടുമെന്നും എംബസി അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍ എംബസി പ്രസിദ്ധീകരിച്ചു. +966 114884697, +966 542126748 (വാട്‌സാപ്പ് മാത്രം), 800 247 1234 (ടോള്‍ഫ്രീ) എന്നീ നമ്പറുകളിലും cw.riyadh@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടണം. സൗദിയില്‍ കഴിയുന്ന ഇന്ത്യന്‍ സമൂഹം ഔദ്യോഗിക നിര്‍ദേശങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും എംബസി അഭ്യര്‍ഥിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top