Sauditimesonline

11 sawa award
വേറിട്ടൊരു 'വിജയാഹ്‌ളാദം'; മാറ്റുരച്ചവരെയെല്ലാം ചേര്‍ത്തുപിടിച്ച് 'സവ'

പട്ടാമ്പി കൂട്ടായ്മ ഇഫ്താര്‍ സൗഹൃദ സംഗമം

റിയാദ്: റിയാദ് പട്ടാമ്പി കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു. റിയാദ് സുലൈ റാഹ ഓഡിറ്റോറിയത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. റമദാന്റെ ആത്മീയതയും സൗഹൃദവും പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സംഗമത്തില്‍ പങ്കെടുത്തവര്‍ ആശംസകള്‍ കൈമാറി സൗഹൃദം പങ്കുവെച്ചു. പ്രാര്‍ത്ഥനയ്ക്കുശേഷം വിഭവ സമൃദ്ധമായ വിരുന്നും ഒരുക്കിയിരുന്നു.

പ്രസിഡന്റ് അര്‍ഷാദ് പട്ടാമ്പി, സെക്രട്ടറി ഷെബിന്‍, ട്രെഷറര്‍ മുനവ്വര്‍, ഇഫ്താര്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായ മുനീര്‍ പട്ടാമ്പി, മുജീര്‍ സി അബ്ദുള്ള, സദ്ദാം പട്ടാമ്പി, ഉപദേശക കമ്മിറ്റി ചെയര്‍മാന്‍ അഫ്‌സല്‍ ഹംസ, ബാബു പി ഹുസൈന്‍, ഉനൈസ് പതിയില്‍, ഷഹബാസ്, നജീബ്, മുഹമ്മദ് ഷമീം, അനീസ് പട്ടാമ്പി, ഫാസില്‍ മുനീര്‍, റൗഫ്, അസര്‍ അലി, ഷാഫി വെസ്‌റ്റേണ്‍, മൊയ്‌നു. ശശികുമാര്‍ പട്ടാമ്പി, സലാം പട്ടാമ്പി, ഷാഫി പട്ടാമ്പി, ഫൈസല്‍ ബാഹസ്സന്‍, കുട്ടി പട്ടാമ്പി, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top