Sauditimesonline

ananthu
വധശിക്ഷയുടെ നിഴലില്‍ നിന്ന് അനന്തു അമ്മയില്ലാത്ത വീട്ടിലേക്ക്; തുണയായത് സാമൂഹിക പ്രവര്‍ത്തകരും എംബസിയും

വ്രതാനുഷ്ഠാനം മനുഷ്യ മനസ്സുകളെ ഒരുമിപ്പിക്കും: ടി എം അഹമ്മദ് കോയ

റിയാദ്: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹ ഡിപാലസ് ഹാളില്‍ നടന്ന സംഗമത്തില്‍ മീഡിയ ഫോറം അംഗങ്ങളും കുടുംബവും സംഘടന പ്രതിനിധികളും പങ്കെടുത്തു.

മനസ്സു ശുദ്ധീകരിക്കാനും മനുഷ്യ മനസ്സിനെ ഒരുമിപ്പിക്കാനും ബന്ധങ്ങള്‍ കൂടുതല്‍ അടുപ്പിക്കാനും റമദാന്‍ വ്രതം സഹായിക്കുമെന്ന് ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത സിറ്റി ഫഌവര്‍ മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമ്മദ് കോയ പറഞ്ഞു. വൈസ് പ്രസിഡന്റ് ജലീല്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു. സാമുഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് റമദാന്‍ സന്ദേശം നല്‍കി.

എന്‍ആര്‍കെ ചെയര്‍മാന്‍ സിപി മുസ്തഫ, ഫോര്‍ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്. റിംഫ് രക്ഷാധികാരി വി ജെ നസറുദ്ദീന്‍, നജീം കൊച്ചുകലുങ്ക്, കെഎം കനകലാല്‍, ഷംനാദ്, കരുനാഗപ്പള്ളി, സുലൈമാന്‍ ഊരകം. അഫ്താബ് റഹ്മാന്‍, നൗഫല്‍ പാലക്കാടന്‍, നാദിര്‍ഷ റഹ്മാന്‍, മിഷാല്‍ ചെറുപ്പുളശ്ശേരി, നാസര്‍ കാരകുന്ന്, ഷാജി പികെ എന്നിവര്‍ പ്രസംഗിച്ചു. കോര്‍ഡിനേറ്റര്‍ ഷിബു ഉസ്മാന്‍ ആമുഖ പ്രഭാഷംം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു. ഷമീര്‍ ബാബു, ഹാരീസ് ചോല, ഷമീര്‍ കുന്നുമല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top