Sauditimesonline

ananthu
വധശിക്ഷയുടെ നിഴലില്‍ നിന്ന് അനന്തു അമ്മയില്ലാത്ത വീട്ടിലേക്ക്; തുണയായത് സാമൂഹിക പ്രവര്‍ത്തകരും എംബസിയും

കായംകുളം കൂട്ടായ്മ ഇഫ്താര്‍ സംഗമം

റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (ക്രിപ) ഇഫ്താര്‍ വിരുന്നൊരുക്കി. സലിം സഖാഫി റമദാന്‍ ഉത്‌ബോദപന പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ ഷബീര്‍ വരിക്കപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് ഇസ്ഹാഖ് ലവ്‌ഷോര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഷൈജു നമ്പലശേരി സംഗമം ഉത്ഘാടനം ചെയ്തു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രെഡിന്‍ അലക്‌സ്(ഫോര്‍ക്ക), രഘുനാഥ് പറശ്ശിനിക്കടവ് (ഓഐസിസി), നജിം കൊച്ചുകലുങ്ക് (റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം), ഷാജഹാന്‍ മജീദ് (ന്യൂ ഏജ്), സിയാദ് കായംകുളം (കെഎംസിസി), നിബു വര്‍ഗീസ് (റിഫ), അബ്ദുല്ല വല്ലാഞ്ചിറ, സജീവ് കായംകുളം, കൃപ ഭാരവാഹികളായ ഷാജി പി.കെ, സൈഫ് കൂട്ടുങ്കല്‍, രഞ്ജിത്ത്, കെ ജെ അബ്ദുല്‍ റഷീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഭാരവാഹികളായ ദേവദാസ് ഈരിക്കല്‍, സൈഫ് കായംകുളം, കബീര്‍ മജീദ്, അഷറഫ് തകഴി, അനി ശംസുദ്ദീന്‍, മിദ്‌ലാജ്, അല്‍താഫ്, വിജയകുമാര്‍, നിറാഷ്, റഷീദ് ചേരാവള്ളി, ഷംസ് വടക്കേതലക്കല്‍, സുനീര്‍, താജ് ഷറഫ്, സിയാദ് ജനത, അന്‍സാരി താസ, വിനീഷ്, സീന ഷാജി, മൃദുല വിനീഷ്, നിഖില സമീര്‍, സുധീനാ അഷറഫ്, സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാഗതവും ട്രഷറര്‍ സലിം തുണ്ടത്തില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top