Sauditimesonline

SHERLY OBIT
ജിസാനില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു

ഉംറ കഴിഞ്ഞ് മടങ്ങാന്‍ അരലക്ഷത്തിലേറെ മലയാളികള്‍; വിമാനങ്ങള്‍ റദ്ദാക്കിയത് തിരിച്ചടി

റിയാദ്: കേരളത്തില്‍ നിന്ന് റമദാനില്‍ ഒന്നേകാല്‍ ലക്ഷം തീര്‍ത്ഥാടകരാണ് ഉംറ നിര്‍വ്വഹിക്കാന്‍ സഊദി അറേബ്യയിലെത്തിയത്. ഇതില്‍ 61,500 തീര്‍ത്ഥാടകരാണ് മടങ്ങിയത്. കോഴിക്കോട് വിമാനത്താവളം വഴി എത്തിയ 55,000 തീര്‍ത്ഥാടകരില്‍ 28,000 പേര്‍ മടങ്ങി. കൊച്ചിയില്‍ നിന്നെത്തിയ 42,000 പേരില്‍ 20,000 തീര്‍ത്ഥാടകരും മടങ്ങി. തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നെത്തിയവരില്‍ 13,500 തീര്‍ത്ഥാടകരാണ് മടങ്ങിപ്പോകാനുളളത്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടങ്ങുന്നതിന് മുമ്പ് സഊദിയിലെത്തിയതാണ് ഭൂരിഭാഗം തീര്‍ത്ഥാടകരും. ഇന്‍ഡിഗോ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയത് തീര്‍ത്ഥാടകര്‍ക്കും ഏജന്‍സികള്‍ക്കും തിരിച്ചടിയാണ്. സഊദി എയര്‍ലൈന്‍സ്, ഫ്‌ളൈ നാസ് എന്നിവ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് മുടക്കം കൂടാതെ സര്‍വ്വീസ് നടത്തുന്നുണ്ട്. നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദായവര്‍ ഏപ്രില്‍ 18നകം പുതിയ ടിക്കറ്റില്‍ രാജ്യം വിടേണ്ടി വരും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top