Sauditimesonline

steaphan
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ സ്റ്റീഫന്‍ ജോസഫ് നാട്ടില്‍ നിര്യാതനായി

കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യത; സൗദിയില്‍ ജാഗ്രതാ നിര്‍ദ്ദേശം

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. തലസ്ഥാനമായ റിയാദിലും പരിസര പ്രദേശങ്ങളിലും വൈകുന്നേരത്തോടെ തുടങ്ങിയ ചാറ്റല്‍മഴ തുടരുകയാണ്. അതേസമയം, താഴ്‌വരകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും സന്ദര്‍ശനം ഒഴിവാക്കണമെന്നും ഏതാനും ദിവസങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മക്ക, റിയാദ്, മദീന, തബൂക്ക്, അസീര്‍, ജിസാന്‍ തുടങ്ങി രാജ്യത്തെ എല്ലാ പ്രവിശ്യകളിലും വരും ദിവസങ്ങളില്‍ മഴക്കു സാധ്യതയുണ്ട്. കനത്ത ആലിപ്പഴ വര്‍ഷം, പൊടിക്കാറ്റ്, മിന്നല്‍ പ്രളയം എന്നിവ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ആഴ്ച രാജ്യത്തെ 63 കേന്ദ്രങ്ങളില്‍ മഴ രേഖപ്പെടുത്തി. 52 മി.മീ പെയ്ത അസീര്‍ മേഖലയിലെ അബഹ വിമാനത്താവളത്തിലായിരുന്നു ഏറ്റവും കൂടുതല്‍ മഴ. കനത്ത മഴയെത്തുടര്‍ന്ന് അസീറിലെ മലനിരകളും സമതലങ്ങളും മൂടല്‍മഞ്ഞിലും ആലിപ്പഴ വര്‍ഷത്തിലും മുങ്ങി. ഇത് ഈദ് ആഘോഷങ്ങള്‍ക്കെത്തിയ സഞ്ചാരികള്‍ക്ക് കൗതുക കാഴ്ചയാണ് ഒരുക്കിയത്.

റിയാദ് മേഖലയിലെ അല്‍ അഫ്‌ലാജ്, അല്‍ബഹ, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലും മഴ ലഭിച്ചു. അല്‍ബഹയില്‍ തിങ്കളാഴ്ച കനത്ത ആലിപ്പഴ വര്‍ഷമാണ് അനുഭവപ്പെട്ടത്. വടക്കന്‍ മേഖലയായ ഹായിലില്‍ മഴയെത്തുടര്‍ന്ന് താഴ്‌വരകള്‍ നിറഞ്ഞൊഴുകി. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണടമന്ന് സിവില്‍ ഡിഫന്‍സ് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top