Sauditimesonline

HOUSEDRIVER
പരീക്ഷ പാസ്സാകാതെ പറക്കാനാകില്ല; സൗദി ഹൗസ് ഡ്രൈവര്‍മാര്‍ക്ക് സ്‌കില്‍ ടെസ്റ്റ്

റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ സ്റ്റീഫന്‍ ജോസഫ് നാട്ടില്‍ നിര്യാതനായി

റിയാദ്: സൗദിയിലെ റോളക്‌സ് ട്രാവല്‍സ് ഉടമയും സാമൂഹിക പ്രവര്‍ത്തകനുമായ കോട്ടയം സ്വദേശി സ്റ്റീഫന്‍ ജോസഫ് (61) നാട്ടില്‍ അന്തരിച്ചു. വൈലപ്പള്ളിമറ്റം കുടുംബാംഗമാണ്. നാലു പതിറ്റാണ്ടായി ബത്ഹയില്‍ അപ്പോളോ ഡിമോറോ ബില്‍ഡിങ്ങില്‍ റോളക്‌സ് ട്രാവല്‍സ് എന്ന സ്ഥാപനം നടത്തുകയായിരുന്ന. കുടുംബത്തോടൊപ്പം മറാത്തിലായിരുന്നു താമസം.

പ്രവാസി കൂട്ടായ്മ പിഎംഎഫ് സൗദി ദേശീയ, ഗ്ലോബല്‍ ഭാരവാഹിയായിരുന്നു. മാറാത്ത് ജനറല്‍ ആശുപത്രി സ്റ്റാഫ് നഴസ് ഷിക്കു സ്റ്റീഫന്‍ ആണ് ഭാര്യ. മക്കള്‍: സ്റ്റാന്‍ലി സ്റ്റീഫന്‍ (റിയാദ്), സ്‌റ്റെസ്‌ലി സ്റ്റീഫന്‍ (നഴ്‌സ്, അല്‍ മീശാരി ആശുപത്രി, റിയാദ്), തോമസ് (ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, മജ്മ). മരുമകള്‍: റിയ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top