Sauditimesonline

NUSUK
ഉംറ യാത്ര വിരല്‍ത്തുമ്പില്‍; നുസുക് ആപ്പിന് വന്‍ സ്വീകാര്യതയെന്ന് മന്ത്രി

അല്‍ ഖര്‍ജില്‍ ഡ്രോണ്‍ തകര്‍ത്തു; അവശിഷ്ടങ്ങള്‍ പതിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

റിയാദ്: ഇന്നലെ അല്‍ ഖര്‍ജിലുണ്ടായ ഡ്രോണ്‍ ആക്രമണശ്രമം ആകാശത്ത് തകര്‍ത്തതായി സഊദി പ്രതിരോധ മന്ത്രാലയം. തകര്‍ന്ന ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റതായി സഊദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

അല്‍ ഖര്‍ജിലെ ജനവാസ മേഖലയിലാണ് ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണത്. മൂന്ന് വീടുകള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും ഭാഗികമായി നാശനഷ്ടങ്ങള്‍ സംഭവിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് ചിതറിത്തെറിച്ച ലോഹഭാഗങ്ങള്‍ പതിച്ചാണ് നാശനഷ്ടം ഉണ്ടായതെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണശ്രമം പരാജയപ്പെടുത്തിയതായും പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി. സംഭവസ്ഥലത്ത് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഡ്രോണ്‍ ആകാശത്ത് തകര്‍ത്തതിനാന്‍ വന്‍ ദുരന്തം ഒഴിവായി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top