Sauditimesonline

UDF
റിയാദില്‍ ആലപ്പുഴ, തവനൂര്‍, കെണ്ടോട്ടി യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

ഇറാന്‍ ആക്രമങ്ങളെ അംഗീകരിക്കാനാവില്ല: ആഭ്യന്തര മന്ത്രി

റിയാദ്: ഗള്‍ഫ് മേഖലയുടെ സുരക്ഷയ്ക്കും സമാധാനത്തിനും വെ–ല്ലുവിളിയുയര്‍ത്തുന്ന ഇറാന്റെ നീക്കങ്ങളെ ന്യായീകരിക്കാനാവില്ലെന്ന് സൗദി ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ്. സിവിലിയന്‍ കേന്ദ്രങ്ങളെയും തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. വീഡിയോ കോണ്‍ഫറന്‍സ് വഴി അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പശ്ചിമേഷ്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം ആവശ്യമാണ്. സാങ്കേതികവിദ്യകളിലും നൂതന ഗവേഷണങ്ങളിലും നിക്ഷേപം നടത്തി സുരക്ഷാ സംവിധാനങ്ങള്‍ നവീകരിക്കണം. മാറിയ കാലത്തെ വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വര്‍ദ്ധിച്ചുവരുന്ന ലഹരിമരുന്ന് കടത്ത്, സൈബര്‍ കുറ്റകൃത്യങ്ങള്‍, തീവ്രവാദം, ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ പണം വെളുപ്പിക്കല്‍ എന്നിവയ്‌ക്കെതിരെയും അറബ് രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. സിന്തറ്റിക് ഡ്രഗ്‌സ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ യുവതലമുറയെ തകര്‍ക്കുന്നതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top