Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

റിയാദ്: കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ 3 വൈളളി രാത്രി 9ന് ബത്ഹ കെ.എം.സി.സി ഓഫീസില്‍ നടക്കും. രാഷ്ട്രീയ സാഹചര്യങ്ങളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യുന്ന കണ്‍വെന്‍ഷനില്‍ കെ.എം.സി.സി നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും സംബന്ധിക്കും.

കാസര്‍കോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ കുടുംബാംഗങ്ങളുടെ വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് രേഖപ്പെടുത്തുന്നതിന് കാമ്പയിന്‍ നടത്തുന്നതിന്റെ ഭാഗമായാണ് കണ്‍വെന്‍ഷന്‍. ജനാധിപത്യ മതേതര ശക്തികളുടെ വിജയം ഉറപ്പാക്കാന്‍ പ്രവാസലോകത്തെ പിന്തുണയും പ്രവര്‍ത്തന പദ്ധതികളും യോഗം രൂപംനല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top