Sauditimesonline

OV VIJAYAN
കാലം മറക്കാത്ത കഥകളും കഥാപാത്രങ്ങളും; ദമ്മാമില്‍ ഒ.വി വിജയന്‍ അനുസ്മരണം

ജിദ്ദയില്‍ വാഹനാപകടം: റോഡ് മുറിച്ചുകടക്കുന്നതിനിടെ മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. പൊങ്ങല്ലൂര്‍ മമ്പാട് മൂര്‍ക്കന്‍ ഹൗസില്‍ അഫ്‌സല്‍ ബാബു (46) ആണ് മരിച്ചത്. ബുറൈദയിലെ സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനി ഡ്രൈവറായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രി ജിസാനില്‍ നിന്ന് ലോഡുമായി ജിദ്ദയിലെത്തി വാഹനം പാര്‍ക്ക് ചെയ്ത് റോഡ് കടക്കുന്നതിനിടെ അഫ്ഗാന്‍ പൗരന്‍ ഓടിച്ച വാഹനം ഇടിച്ചാണ് മരണം.

പിതാവ് എം അലവി, മാതാവ് ജമീല, ഭാര്യ സുനീറ, മക്കള്‍: നബിയില്‍, നദീം അഫ്‌സല്‍, സഹീല്‍ അഫ്‌സല്‍. അയ്യിത്ത് ജിദ്ദയില്‍ ഖബറടക്കും. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട് സഹായവുമായി രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top