Sauditimesonline

najim
'റിംല സ്ട്രിങ്‌സ് അറേബ്യ' മാറ്റിവെച്ചു

മതേതര ചേരിയുടെ വിജയം അനിവാര്യം: കെഎംസിസി കാസര്‍കോട്

റിയാദ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മതേതര ശക്തികളുടെ ഉജ്ജ്വല വിജയം ഉറപ്പാക്കാന്‍ റിയാദ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ബത്ഹ കെ.എം.സി.സി ഓഫീസില്‍ നടന്ന കണ്‍വെന്‍ഷനില്‍ രാഷ്ട്രീയ സാഹചര്യങ്ങളും പ്രവാസലോകം നല്‍കേണ്ട പിന്തുണയും ചര്‍ച്ച ചെയ്തു.

റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ച്വറി അധ്യക്ഷത വഹിച്ചു. ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ മുഖ്യപ്രഭാഷണം നടത്തി. വര്‍ത്തമാനകാല ഇന്ത്യയില്‍ മതേതര ചേരിയുടെ വിജയം അത്യന്താപേക്ഷിതമാണെന്നും പ്രവാസികള്‍ ആവേശപൂര്‍വ്വം തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കാസര്‍കോട് ജില്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ എ.കെ.എം അഷ്‌റഫ്, മാഹിന്‍ കല്ലട്ര, സന്ദീപ് വാര്യര്‍, കെ. നീലകണ്ഠന്‍ എന്നിവര്‍ ഓണ്‍ലൈനില്‍ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും സ്ഥാനാര്‍ത്ഥികള്‍ വിശദീകരിച്ചു.

മുജീബ് ഉപ്പട, അബ്ദുസ്സലാം തൃക്കരിപ്പൂര്‍, ഷംസു പെരുമ്പട്ട, റഹീം സോങ്കാല്‍, ഷാജി ആലപ്പുഴ, ജലാല്‍ ചെങ്കള, മഷൂദ് തളങ്കര, ടി.എ.ബി അഷ്‌റഫ്, വിജെ നസ്‌റുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഖാദര്‍ ആലംപാടി ഖിറാഅത്ത് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മീപ്പിരി സ്വാഗതവും ട്രഷറര്‍ ഇസ്മായില്‍ കാരോളം നന്ദിയും പറഞ്ഞു. ശരീഫ് ബായാര്‍, കമാല്‍ അറന്തോട്, ഫസല്‍ പടന്ന, യാസിര്‍ കോപ്പ, നൗഷാദ് മുട്ടം, മഹ്‌റൂഫ് ചെങ്കള, കുഞ്ഞി സഫ മക്ക, നൗഷാദ് ചന്ദ്രഗിരി, ജമാല്‍ വള്‍വക്കാട്, സലാം തെക്കില്‍, നസീര്‍ തൃക്കരിപ്പൂര്‍, ഫിറോസ് ഉദുമ, അസീസ് കജെ തുടങ്ങിയ ഭാരവാഹികള്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top