
റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിക്കാന്‍ റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ബത്ഹയിലെ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് പി.കെ. ഷാജി അധ്യക്ഷത വഹിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഇടതു സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രവാസി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ച് പിആര്‍ നടത്തി മുഖം മിനുക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വീഡിയോ സന്ദേശം കണ്‍വെന്‍ഷനില്‍ പ്രദര്‍ശിപ്പിച്ചു. നാടിന്റെ വികസനത്തിനും ഭരണമാറ്റത്തിനും പ്രവാസികളുടെ പ്രയത്‌നം നിര്‍ണ്ണായകമാണെമന്ന് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു. ലാലു വര്‍ക്കി മുഖ്യപ്രഭാഷണം നടത്തി. വായ്പയെടുത്ത് നാടിനെ മുടിപ്പിക്കുന്ന സാമ്പത്തിക നയമാണ് പിണറായി സര്‍ക്കാരിന്റേത്. കെഫോണ്‍ മുതല്‍ സഹകരണ ബാങ്ക് കൊള്ള വരെ നീളുന്ന അഴിമതിക്കഥകള്‍ ജനങ്ങള്‍ വോട്ടിലൂടെ വിചാരണ ചെയ്യുമെന്ന് നേതാക്കള്‍ പറഞ്ഞു.

കെഎംസിസി ആക്റ്റിംഗ് സെക്രട്ടറി ഷാഫി തൂവൂര്‍, വി.ജെ. നസറുദ്ദീന്‍, ഒഐസിസി പ്രതിനിധികളായ ശരത്ത് സ്വാമിനാഥന്‍, സുരേഷ് ശങ്കര്‍, കമറുദ്ദീന്‍ താമരകുളം, സൈഫ് കായംകുളം എന്നിവര്‍ പ്രസംഗിച്ചു. സിയാദ് കായംകുളം സ്വാഗതവും ഹാരിസ് താമരകുളം നന്ദിയും പറഞ്ഞു. ജലീല്‍ ആലപ്പുഴ, ആദില്‍ അരൂര്‍, യൂനുസ് അരൂര്‍, ഹബീബ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






