Sauditimesonline

KELI
അബ്ദുല്‍ കലാമിന് കേളി യാത്രയയപ്പ്

പ്രവാസി ഐക്യം വിളംബരം ചെയ്ത് രക്തദാന ക്യാമ്പ്

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഓള്‍ ഇന്ത്യ സ്റ്റിയറിംഗ് കമ്മിറ്റി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യവും സേവനസന്നദ്ധതയും വിളംബരം ചെയ്യുന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് അംബാസഡര്‍ പറഞ്ഞു.

റിയാദ് ഷോല മാള്‍ അല്‍ വഫ ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ ആയിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് രക്തം ദാനം ചെയ്യാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തത്. രക്ത ദാനം ചെയ്തവര്‍ക്ക് അംബാസഡര്‍ സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രക്ത ദാനത്തിന് അവസരം ഒരുക്കുമെന്ന് സ്റ്റിയറിംഗ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top