Sauditimesonline

punchab
സൗദിയിൽ പാമ്പുകടിയേറ്റു മരിച്ച ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് വിട

ഐ.സി.എഫ് സുലൈ ഡിവിഷന്‍ രക്തദാന ക്യാമ്പ്

റിയാദ്: ‘രക്തം ദാനം ചെയ്യൂ, ജീവന്‍ രക്ഷിക്കൂ’ എന്ന സന്ദേശവുമായി ഐ.സി.എഫ് സുലൈ ഡിവിഷന്‍ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ചാണ് ക്യാമ്പ്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള നിരവധി പേര്‍ ക്യാമ്പില്‍ പങ്കാളികളായി.

ഐ.സി.എഫ് ഡിവിഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ക്യാമ്പില്‍ പങ്കെടുത്തു. ഡിവിഷനിലെ വിവിധ യൂണിറ്റ് പ്രതിനിധികളും ആര്‍.എസ്.സി സുലൈ അംഗങ്ങളും സംബന്ധിച്ചു. ക്യാമ്പിന് ഐ.സി.എഫ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷൗക്കത്ത്, അഷ്‌റഫ് ബാഖവി, അസീസ്, സഫീര്‍, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top