Sauditimesonline

MAIMOONA AB
അറിവിന്റെ തിരുമുറ്റത്ത് ഇനി മൈമൂന വസന്തം: പുതു ദിശയിലേക്ക് ഐ.ഐ.എസ്.ആര്‍

മിന്നല്‍ വേഗത്തില്‍ ലുലു മിനിറ്റ്‌സ്-2.0; വിരല്‍തുമ്പില്‍ ഉത്പന്നങ്ങളൊരുക്കി ഓണ്‍ലൈന്‍ ഷോപ്പിംഗ്

റിയാദ്: സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് പുതുവേഗം പകര്‍ന്ന് ലുലു മിനിട്‌സ്-2.0 അവതരിപ്പിച്ചു. റിയാദ് മുറബ്ബ അവന്യൂസ് മാളില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ആദ്യ ഡിജിറ്റല്‍ ഓര്‍ഡര്‍ സ്വീകരിച്ച് ലുലു മിനിട്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് ഉള്‍പ്പെടെ ലുലു മാനേജ്‌മെന്റ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു.
റിയാദ്, ദമ്മാം, ജിദ്ദ, ഹെയ്ല്‍, തബൂഖ്, യാന്‍ബു, ഖമീസ് മുഷെയ്ത്, തെയ്ഫ്, അല്‍ അഹ്‌സ, ഹഫ്‌റ് അല്‍ ബതിന്‍, ജുബൈല്‍ ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലായി 45 ലുലു സ്‌റ്റോറുകളാണ് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്നത്. ലുലു 2.0 നവീകരിച്ച ആപ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി ഡെലിവറി അടക്കമുള്ള സേവനങ്ങള്‍ ഇരട്ടി വേഗത്തില്‍ ഉപഭോക്താക്കളിലേക്ക് ലഭ്യമാക്കും. ഓരോരുത്തര്‍ക്കും അവരവരുടെ സൗകര്യാനുസരണം ഡെലിവറി സമയം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളും ലുലു മിനിട്‌സ് നല്‍കുന്നുണ്ട്. നൂതന ഡിജിറ്റല്‍, എഐ റീട്ടെയില്‍ അപ്‌ഡേഷന്‍ ഉള്‍പ്പെടുത്തിയ ഷോപ്പിങ്ങ് സേവനമാണ് ലുലു ഉറപ്പാക്കുന്നത്.

ഉപഭോക്താകള്‍ക്ക് അതിവേഗം വിരല്‍തുമ്പില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലുലു മിനിട്‌സ് എന്ന് എം.എ യൂസഫലി വ്യക്തമാക്കി. എഐ അടക്കമുള്ള സംവിധാനങ്ങളിലൂടെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഷോപ്പിങ്ങ് അനുഭവമാണ് ലുലു ഉറപ്പാക്കുന്നതെന്നും അദേഹം പറഞ്ഞു.

ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ മികവോടെ ഏറ്റവും വേഗത്തില്‍ ഡിജിറ്റല്‍ റീട്ടെയില്‍ സേവനമാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. എഐ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ഉല്‍പന്നങ്ങള്‍ നിര്‍ദ്ദേശിക്കുക, ഓട്ടോമേഷന്‍, കൂടുതല്‍ വേഗത്തിലുള്ള ഓണ്‍ലൈന്‍ പര്‍ച്ചേസിങ്, സുരക്ഷിതമായ പേയ്‌മെന്റ് തുടങ്ങി ഷോപ്പിങ്ങ് കൂടുതല്‍ മികച്ചതാക്കുകയാണ് ലുലു. മിനിറ്റുകള്‍ക്കുള്ളില്‍ സാധനങ്ങള്‍ ലഭിക്കാനും ലുലു മിനിട്‌സ് സൗകര്യമൊരുക്കും. ഉപഭോക്തൃ സൗഹൃദമായ ഉപയോഗ രീതിയാണ് ലുലു മിനിട്‌സിന്റെ കരുത്ത്.

ലുലു മിനിട്‌സ് 2.0 സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ കൂപ്പണ്‍ ഓഫറുകളും വിലക്കിഴിവും ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ ലഭിക്കും. ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ 10 മുതല്‍ 200 റിയാല്‍ വരെ കിഴിവ് ലഭിക്കുന്നതാണ് ഓഫറുകള്‍. ഗിഫ്റ്റ് കാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഒന്നിലധികം ഓര്‍ഡറുകളില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാണെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top