
മദീന: ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘത്തിന് മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ജിദ്ദ കോണ്‍സല്‍ ജനറല്‍ ഫഹദ് സൂരി എന്നിവര്‍ ചേര്‍ന്ന് തീര്‍ത്ഥാടകരെ വരവേറ്റു. സൗദി സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി മന്ത്രിമാരായ പ്രൊഫ. അബ്ദുല്‍ അസീസ് വസ്സാന്‍, എന്‍ജിനീയര്‍ അയാദ് അബ്ദുള്‍ റഹ്മാന്‍ റഹ്ബിനി എന്നിവര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ അംബാസഡര്‍ നേരിട്ട് വിലയിരുത്തി. ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി സന്നദ്ധസേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ പ്രവാസി വളന്റിയര്‍മാരുമായി കൂടിക്കാഴ്ചയും നടത്തി. ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവും ആത്മീയവുമായ ഹജ്ജ് അനുഭവം ഉണ്ടാകട്ടെ എന്ന് എംബസി ആശംസിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






