
റിയാദ്: 42 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) അംഗവും ഹ്യുമാനിറ്റേറിയന്‍ കണ്‍വീനറുമായ ജോസഫ് അറക്കലിന് സഹപ്രവര്‍ത്തകര്‍ യാത്രയപ്പ് നല്‍കി. അല്‍ ഹാദ കോണ്‍ട്രാക്ടിംഗ് കമ്പനി ജീവനക്കാരനായിരുന്നു.

സംഘടനയുടെ വിവിധ സമിതികളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം, സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ചോല റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസക്കി, മഹേഷ് മുരളീധരന്‍, അരുണ്‍ നടരാജന്‍ ഡോ. പൊന്മുരുകന്‍, പീറ്റര്‍ രാജ്, വിവേക്, സന്ദീപ്, മുത്തുക്കണ്ണന്‍, സൂരജ്, ഉമ്മര്‍കുട്ടി, അരുണ്‍ കുമാരന്‍, അബ്ദുല്‍സലാം, മഹേഷ്, ബിനു ധര്‍മ്മരാജന്‍, ഡെന്നി ഇമ്മട്ടി, മാധവന്‍, ഹബീബ്, കിഷോര്‍, സിനില്‍ ജോയിസ്, കാര്‍ത്തികേയന്‍, ഹെന്‍ട്രി മുരുകന്‍ എന്നിവര്‍ പ്രസംഗിച്ചു.

സംഘടനയുടെ ഉപഹാരം പ്രസിഡന്റ് ബിജു ജോസഫ്, സെക്രട്ടറി ഇസാക്കി എന്നിവര്‍ ചേര്‍ന്ന് സമ്മാനാച്ചു. അംഗങ്ങളുടെ ഉപഹാരം ക്ലീറ്റസ്, ബിനു ധര്‍മ്മരാജന്‍, ഡെന്നി ഇമ്മട്ടി എന്നിവര്‍ ചേര്‍ന്ന് കൈമാറി. സനയ യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് അംഗങ്ങള്‍ ചേര്‍ന്നു സമ്മാനിച്ചു. ജോണ്‍ ക്ലീറ്റസ് സ്വാഗതവും വിവേക് രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






