
റിയാദ്: സഊദി അറേബ്യ വിഭാവന ചെയ്ത സമഗ്ര വികസന പദ്ധ വിഷന്‍ 2030 മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. ആഗോള നേതൃത്വവും സുസ്ഥിര വികസനവും ലക്ഷ്യമിട്ടാണ് പുതിയ ആസൂത്രണം ചെയ്തിരിക്കുന്നത്. വിഷന്‍ 2030ന്റെ ഭാഗമായി നടപ്പിലാക്കിയ പരിവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ നിലനിര്‍ത്തുന്നതിനും, പുതിയ വളര്‍ച്ചാ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമാണ് മൂന്നാം ഘട്ടം മുന്‍ഗണന നല്‍കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണം തുടരുകയും ആഗോളതലത്തില്‍ സുസ്ഥിര വികസന മാതൃകകള്‍ സൃഷ്ടിക്കുകയുമാണ് പദ്ധതയുടെ മുഖ്യ ലക്ഷ്യം. ഇതിനകം കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കി, നിലവിലുള്ള പദ്ധതികളുടെയും പരിഷ്‌കാരങ്ങളുടെയും സ്വാധീനം ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്തുന്നതിനും പദ്ധതി വിഭാവന ചെയ്യുന്നു. ഇതിനുപുറമെ, സാമ്പത്തിക രംഗത്ത് ഉയര്‍ന്നുവരുന്ന പുതിയ അവസരങ്ങള്‍ തിരിച്ചറിഞ്ഞ് അവയില്‍ നിക്ഷേപം നടത്താനും രാജ്യത്തിന്റെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കാനും പദ്ധതി ലക്ഷ്യംവെക്കുന്നു.

എണ്ണ ഇതര മേഖലകളില്‍ സഊദി അറേബ്യ കൈവരിച്ച വളര്‍ച്ച, ടൂറിസം, സാങ്കേതികവിദ്യ, സാമൂഹിക പരിഷ്‌കാരങ്ങള്‍ എന്നിവയുടെ തുടര്‍ച്ചയായിട്ടാണ് വിഷന്‍ 2030ന്റെ മൂന്നാം ഘട്ടത്തെ വിലയിരുത്തുന്നത്. നിലവില്‍ 93 ശതമാനത്തിലധികം ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയോ ലക്ഷ്യം കൈവരിക്കുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വിഷന്‍ 203ന്റെ മൂന്നാം ഘട്ടത്തെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






