
ജിദ്ദ: ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും ചര്‍ച്ച ചെയ്ത് ജിസിസി രാജ്യങ്ങളുടെ അസാധാരണ ഉച്ചകോടി ജിദ്ദയില്‍ സമാപിച്ചു. ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഐക്യവും സുരക്ഷയും ഏകോപിപ്പിക്കുന്നതിന് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ബഹ്‌റൈന്‍ രാജാവും ഖത്തര്‍ അമീറും ഉച്ചകോടിയില്‍ പങ്കെടുത്തു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയിലാണ് ജിസിസി ഭരണാധികാരികളുടെ ഉച്ചകോടി അരങ്ങേറിയത്. ഗള്‍ഫ് മേഖലയിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാനും സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കാനും ഐകകണ്‌ഠ്യേന യോഗം തീരുമാനിച്ചു.
ഇറാന്‍ ആക്രമണങ്ങളെത്തുടര്‍ന്നുണ്ടായ സുരക്ഷാ സാഹചര്യങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്തു, ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതത്തിലുണ്ടായ തടസ്സങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളും നേതാക്കള്‍ വിശകലനം ചെയ്തു. സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ യോഗം തീരുമാനിച്ചു. അമേരിക്ക-ഇറാന്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര വഴികളും പാകിസ്ഥാന്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളും ഉച്ചകോടി വിലയിരുത്തി.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കുവൈറ്റ് കിരീടാവകാശി ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അല്‍സബാഹ്, യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






