Sauditimesonline

neet
നീറ്റ് പരീക്ഷ ഇന്ന്: റിയാദില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡിഎസ്എ കപ്പ്: കൗമാരപ്പോരില്‍ മുത്തമിട്ട് ജുബൈല്‍ എഫ്‌സി

ജുബൈല്‍: ദമ്മാം സോക്കര്‍ അക്കാദമി സംഘടിപ്പിച്ച ഡിഎസ്എ കപ്പ് 2026 സീസണ്‍-1 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജുബൈല്‍ എഫ്‌സി അക്കാദമി വിദ്യാര്‍ത്ഥികളുടെ മികച്ച പ്രകടനം ശ്രദ്ധേയമായി. ഈസ്‌റ്റേണ്‍ പ്രവിശ്യയിലെ പത്ത് പ്രമുഖ ക്ലബ്ബുകള്‍ മത്സരത്തില്‍ മാറ്റുരച്ചു. അണ്ടര്‍ 15 വിഭാഗത്തില്‍ ജുബൈല്‍ എഫ്‌സി ജേതാക്കളായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഫോക്കോ സോക്കര്‍ ദമ്മാമിനെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്.

അണ്ടര്‍ 12 വിഭാഗത്തില്‍ ജുബൈല്‍ എഫ്‌സി റണ്ണേഴ്‌സ് അപ്പ് ആയി. ഫൈനലില്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും ഖോബാര്‍ ബോയ്‌സിനോട് പരാജയപ്പെട്ടു. വ്യക്തിഗത പുരസ്‌കാരങ്ങളിലും ജുബൈല്‍ എഫ്‌സി താരങ്ങള്‍ മികവ് തെളിയിച്ചു. അണ്ടര്‍ 15 വിഭാഗത്തിലെ മികച്ച ഗോള്‍കീപ്പറായി ജുബൈല്‍ എഫ്‌സിയുടെ റണ്‍ വിജയിയെ തിരഞ്ഞെടുത്തു. ഫൈനല്‍ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ജുബൈല്‍ എഫ്‌സിയുടെ റാദിന്‍ ഹാരിസ് നേടി. അണ്ടര്‍ 12 വിഭാഗത്തിലെ മികച്ച ഗോള്‍കീപ്പറായി ജുബൈല്‍ എഫ്‌സിയുടെ സുല്‍ത്താന്‍ മുഹമ്മദിനെ തിരഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top