Sauditimesonline

OBIT
ഹോത്തയില്‍ മലയാളി യുവാവ് മരിച്ചു

മോഹങ്ങള്‍ പൂവിടും മുന്‍പേ വിട; നൊമ്പരമായി ജിജോ ജോസഫിന്റെ വിയോഗം

ത്വായിഫ്: മലയാളി യുവാവ് ത്വായിഫില്‍ മരിച്ചു. ഇടുക്കി തൊടുപുഴ അഞ്ചിരി കുറ്റിമാക്കല്‍ വീട്ടില്‍ ജിജോ ജോസഫ് (29) ആണ് മരിച്ചത്. അല്‍ ഹദ മിലിറ്ററി ആശുപത്രി നഴ്‌സ് മീനു ഭാര്യയാണ്. ഇവരുടെ വിസയില്‍ ഈ വര്‍ഷം ജനുവരിയിലാണ് ജിജോ ത്വായിഫിലെത്തിയത്. ഒന്നര വര്‍ഷം മുമ്പായിരുന്നു വിവാഹം.

ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. രാവിലെ ഭക്ഷണം കഴിച്ച് വിശ്രമത്തിനായി കിടന്നു. ഉച്ചക്ക് 12ന് വിളിച്ചെങ്കിലും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് ആംബുലന്‍സിന്റെ സഹായം തേടി. പരിശോധനയില്‍ മരിച്ചെന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹം കിങ് അബ്ദുല്‍ അസീസ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജോസഫ് തോമസിന്റെയും മേരി ജോസഫിന്റെയും മകനാണ്.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഭാര്യ മീനു ചുമതലപ്പെടുത്തിയതിനെ തുടര്‍ന്ന് കെ.എം.സി.സി പ്രവര്‍ത്തകനും കോണ്‍സുലേറ്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ വിങ്ങ് വളന്റിയറുമായ നാലകത്ത് മുഹമ്മദ് സാലിഹ് രംഗത്തുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്കു കൊണ്ട് പോവുമെന്ന് അദ്ദേഹം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top