Sauditimesonline

keli vasantham
ആവേശം വിതറി കേളി 'വസന്തം'

ഭീകരതയ്ക്ക് മതമില്ല; ആഗോള പോരാട്ടത്തില്‍ ഐക്യരാഷ്ട്രസഭയ്‌ക്കൊപ്പം

റിയാദ്: ആഗോള ഭീകരവാദം തുടച്ചുനീക്കാനുള്ള പോരാട്ടത്തില്‍ ഐക്യരാഷ്ട്രസഭയ്ക്ക് കരുത്തുപകര്‍ന്ന് സഊദി അറേബ്യ. യുഎന്‍ ഭീകരവിരുദ്ധ കേന്ദ്രം സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കുകയും ഉപദേശക സമിതി അധ്യക്ഷന്‍ എന്ന നിലയിലും സഊദി അറേബ്യ പിന്തുണ ആവര്‍ത്തിച്ചു.

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം അനിവാര്യമാണെന്ന് ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ യോഗത്തില്‍ സഊദി അറേബ്യ വ്യക്തമാക്കി. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കും. യുഎന്‍ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ സാമ്പത്തിക സഹായം സഊദി ഉറപ്പാക്കും. കേന്ദ്രത്തിന്റെ നയരൂപീകരണത്തിലും പ്രവര്‍ത്തനങ്ങളിലും ഉപദേശക സമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന സഊദി അറേബ്യയുടെ സജീവ സാന്നിധ്യം തുടരും. തീവ്രവാദ ആശയങ്ങള്‍ പ്രചരിക്കുന്നത് തടയാനും വിവിധ രാജ്യങ്ങള്‍ക്കിടയില്‍ സുരക്ഷാ വിവരങ്ങള്‍ കൈമാറുന്നതിനും പ്രത്യേക ഊന്നല്‍ നല്‍കുമെന്നും സഊദി അറേബ്യ വ്യക്തമാക്കി.

ഭീകരവാദത്തെ ഏതെങ്കിലും മതവുമായോ വംശവുമായോ സംസ്‌കാരവുമായോ ബന്ധിപ്പിക്കാനാവില്ല. സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ ഐക്യരാഷ്ട്രസഭ നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കും. ഭീകരതയുടെ ഉറവിടങ്ങള്‍ കണ്ടെത്താനും അവയെ ഇല്ലാതാക്കാനും ലോകരാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും സഊദി അറേബ്യ ആഹ്വാനം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top