Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

ആവേശം വിതറി കേളി ‘വസന്തം’

റിയാദ്: കേളി കലാസാംസ്‌കാരിക വേദി സില്‍വര്‍ ജൂബി ആഘോഷങ്ങളുടെ ഭാഗമായി ‘വസന്തം സീസണ്‍-5’ ള്‍ സംഘടിപ്പിച്ചു. അഞ്ചുവര്‍ഷം തുടര്‍ച്ചയായി വസന്തം എന്ന പേരില്‍ നടത്തി വരുന്ന പരിപാടികളില്‍ അനുസ്മരണ സമ്മേളനം, നാടന്‍ പാട്ട് എന്നിവ അരങ്ങേറി. രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനത്തില്‍ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യില്‍ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, സെക്രട്ടറി എസ്. സുനില്‍ കുമാര്‍, കുടുംബവേദി സെക്രട്ടറി ഷഹീബ വി.കെ, കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാര്‍ വളവില്‍ എന്നിവര്‍ പ്രസംഗിച്ചു. കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച് സാംസ്‌കാരിക സമിതി ജോയിന്റ് കണ്‍വീനര്‍ രാജേഷ് ഓണകുന്ന് പ്രമേയം അവതരിപ്പിച്ചു. അസീസിയ, ഉമ്മുല്‍ ഹമ്മാം, ഒലയ, നസീം, ന്യൂ സനയ്യ, ബത്ത, ബദിയ, മലാസ്, റൗദ, സനയ്യ അര്‍ബൈന്‍, സുലൈ എന്നീ ഏരിയകളും കുടുംബവേദിയും നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം സീബ കൂവോട് കലാകാരന്‍മാര്‍ക്ക് ഉപഹാരം സമ്മാനിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സെബിന്‍ ഇഖ്ബാല്‍ സ്വാഗതവും ഗീവര്‍ഗീസ് ഇടിച്ചാണ്ടി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top