
ജിദ്ദ: ഓട്ടിസം, സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കന്‍ ഐസിഎഫ് ‘രിഫാഈ കെയര്‍’ പദ്ധതി നടപ്പിലാക്കുന്നു. മൂന്ന് കോടി രൂപ ചെലവില്‍ ആയിരം കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി. കേരളത്തില്‍ നിന്നുള്ള പ്രവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതി പ്രകാരം തിരഞ്ഞെടുക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 2500 രൂപ വീതം ധനസഹായം വിതരണം ചെയ്യും.

കേരളത്തില്‍ ജന്മനാ ശാരീരികമാനസിക അവശതകള്‍ അനുഭവിക്കുന്ന നിരവധി കുട്ടികള്‍ക്ക് കൃത്യമായ ചികിത്സയും പരിചരണവും ലഭിക്കാത്ത സാഹചര്യത്തിലാണ് കാരുണ്യ ദൗത്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രവാസികളുടെ കുടുംബക്ഷേമം ലക്ഷ്യമിട്ട് ‘ഐസിഎഫ് കെയര്‍’ എന്ന പേരില്‍ മറ്റൊരു പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. മാരക രോഗങ്ങള്‍ നേരിടുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ വരെയും, അകാല മരണം സംഭവിക്കുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും സ്‌കീമില്‍ സഹായം നല്‍കും.

വാര്‍ത്താ സമ്മേളനത്തില്‍ ഐസിഎഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി സിറാജ് കുറ്റിയാടി, നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ എറണാകുളം, നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് മുജീബ് എ.ആര്‍ നഗര്‍, വെല്‍ഫെയര്‍ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍, പിആര്‍ ആന്‍ഡ് മീഡിയ സെക്രട്ടറി അഷ്‌റഫലി എം.കെ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






