
റിയാദ്: മലയാളി ഡ്രൈവേഴ്‌സ് കൂട്ടായ്മ ‘സേഫ് വേ സാന്ത്വനം’ ഇസ്മ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ നടന്ന ക്യാമ്പില്‍ ഒട്ടേറെ പേര്‍ ആരോഗ്യപരിശോധന നടത്തി.

ബ്ലഡ് പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, ക്രിയേറ്റനിന്‍, ബി.എം.ഐ പരിശോധനകള്‍ക്ക് പുറമെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ക്യാമ്പില്‍ ലഭ്യമാക്കി. ജനറല്‍ മെഡിസിന്‍, നേത്രരോഗ വിഭാഗം, ഡന്റല്‍ വിഭാഗം എന്നിവിടങ്ങളില്‍ മലയാളികളായ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച രോഗികള്‍ക്ക് ഇ.സി.ജി, എക്‌സ്‌റേ, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് എന്നിവയും ക്യാമ്പിന്റെ ഭാഗമായി സൗജന്യമായി നല്‍കി.
ക്യാമ്പിന്റെ ഉദ്ഘാടനം ശിഹാബ് കൊട്ടുകാട് നിര്‍വ്വഹിച്ചു. ബഷീര്‍ കുട്ടമ്പൂര്‍ അധ്യക്ഷത വഹിച്ചു. ഇസ്മ മാനേജിങ് ഡയറക്ടര്‍ വി.എം. അഷ്‌റഫ്, അബീര്‍ ഗാസി, ഫാഹിദ് സി.കെ, റഫീഖ് പന്നിയങ്കര, ഹനീഫ കാസര്‍ഗോഡ്, മുസ്തഫ ചെര്‍പ്പുളശ്ശേരി, ശരീഖ് തൈക്കണ്ടി, അഷ്‌റഫ് ബാലുശ്ശേരി, സലിം കൂടത്തായി എന്നിവര്‍ പ്രസംഗിച്ചു.

ഡോക്ടര്‍മാരായ അഫ്‌സല്‍, സുമി തങ്കച്ചന്‍, അശ്വനി മോഹന്‍, മുഹ്‌സിന, മുസ്തഫ, മഹവിഷ് സത്താര്‍, നമീറ, ഫിദ എന്നിവരും പാരാമെഡിക്കല്‍ സ്റ്റാഫ് അംഗങ്ങളായ ഫാത്തിമ, നൂറ, സല്‍മ, അതുല്യ, സിജി, സൗമ്യ, അനഘ, ആര്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. റഹീം വയനാട് സ്വാഗതവും ജയ്‌സല്‍ നന്മണ്ട നന്ദിയും പറഞ്ഞു. അന്‍ഷാദ്, അമല്‍, നജീബ്, ഷാഹിര്‍, സാബിറ, നസീബ, ഇല്യാസ് കാസര്‍ഗോഡ്, റഹൂഫ് ആലപ്പടിയന്‍, മുസ്തഫ ചാവക്കാട്, ഷംസുദ്ദീന്‍ കായംകുളം, ആബിദ് മുസാമിയ, വഹീദ് അരീക്കോട്, അഷ്‌റഫ് കൂക്കു എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






