
ദമ്മാം: വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ റീറ്റെയില്‍ വിതരണ ശൃംഖല അല്‍ വഫാ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ ശാഖ ദമ്മാം ഫൈസലിയ അന്‍-നദയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൗരപ്രമുഖനും വ്യവസായിയുമായ അബ്ദുല്‍ അസീസ് അബ്ദുല്‍ കരീം അല്‍ ഖര്‍ജി ഉദ്ഘാടനം നിര്‍വഹിച്ചു. സൗദി അറേബ്യയിലെ പതിനാലാമത്തെയും ദമ്മാം റീജിയനിലെ മൂന്നാമത്തെയും സ്‌റ്റോറാണ് ഉദ്ഘാടനം ചെയ്തത്.

അല്‍ വഫാ ഗ്രൂപ്പ് ഡയറക്ടര്‍മാരായ സിദ്ദീഖ് കോറോത്, മുഹമ്മദ് കോറോത്, മാജിദ് കോറോത്, അബ്ദുല്‍ നാസര്‍, ചീഫ് പ്രൊക്യൂര്‍മെന്റ് ഓഫീസര്‍ നാസര്‍, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഫഹദ് മെയോണ്‍, പിആര്‍ഒ റാഫി, ഫിനാന്‍സ് ഹെഡ് അബ്ദുല്‍ സത്താര്‍, എച്ച്ആര്‍ ഹെഡ് ജലീല്‍, ചേംബര്‍ പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഏകദേശം 50,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തല്‍ ഒരുക്കിയ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരേസമയം 500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള വിശാലമായ സൗകര്യമുണ്ടെന്ന് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ പറഞ്ഞു. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് അല്‍ വഫയുടെ ലക്ഷ്യമെന്ന് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഫഹദ് മെയോണ്‍ വ്യക്തമാക്കി. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ പെരുന്നാള്‍ ഓഫറുകളും പ്രമോഷനുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് ചീഫ് പ്രൊക്യൂര്‍മെന്റ് ഓഫീസര്‍ നാസര്‍ അറിയിച്ചു.

ഇലക്ട്രോണിക്‌സ്, ഫാഷന്‍, ബേക്കറി, മാംസം, മത്സ്യം തുടങ്ങി നിത്യോപയോഗ സാധനങ്ങളെല്ലാം ഒറ്റ കുടക്കീഴില്‍ ലഭ്യമാകുന്ന രീതിയിലാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






