
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി അന്താരാഷ്ട്ര രക്തദാന ദിനത്തോടനുബന്ധിച്ച് മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 12ന് അല്‍ വഫ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പിന്റെ സംഘാടകര്‍ സമിതി രൂപീകരണ യോഗം ഇന്ന് (26. 05.02026) രാത്രി 08ന് ബത്ഹ ‘സബര്‍മതി’യില്‍ ചേരും. നിങ്ങളുടെ രക്തം ഒരു ജീവന്‍ രക്ഷിച്ചേക്കാം; നിങ്ങളുടെ പങ്കാളിത്തം ഒരു കുടുംബത്തിന് പ്രതീക്ഷയേകാം എന്ന പ്രമേയത്തിലാണ് രക്തദാന ക്യാമ്പ്.

ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ വിജയത്തിനായി പ്രചാരണം, രജിസ്‌ട്രേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, മീഡിയ, വോളണ്ടിയര്‍, കോര്‍ഡിനേഷന്‍, ഇന്‍വിറ്റേഷന്‍, റിസപ്ഷന്‍, ഫുഡ്, കള്‍ച്ചറല്‍ പ്രോഗ്രാം തുടങ്ങി വിവിധ സബ് കമ്മറ്റികള്‍ രൂപീകരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






