Sauditimesonline

2 KAIRALI DANCE
ചലനവിസ്മയമൊരുക്കി കൈരളി ഡാന്‍സ് അക്കാദമി വാര്‍ഷികാഘോഷം

ചലനവിസ്മയമൊരുക്കി കൈരളി ഡാന്‍സ് അക്കാദമി വാര്‍ഷികാഘോഷം

റിയാദ്: പാരമ്പര്യ തനിമയോടെ ക്ലാസിക്കല്‍ നൃത്തച്ചുവടുകളും പുതുതലമുറയുടെ താളബോധം തുടിക്കുന്ന സിനിമാറ്റിക് നൃത്തരൂപങ്ങളും നിറഞ്ഞാടിയ കലയുടെ വിസ്മയം വേറിട്ട അനുഭവമായി. ഭാവപ്രകടനങ്ങളുടെ ഗാംഭീര്യവും ആധുനിക നൃത്തച്ചുവടുകളുടെ ഊര്‍ജ്ജവും സമന്വയിച്ചത് റിയാദിലെ കൈരളി ഡാന്‍സ് അക്കാദമി പന്ത്രണ്ടാമത് വാര്‍ഷികാഘോഷ വേദിയിലാണ്.

വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും വൈവിധ്യമാര്‍ന്ന കലാപരിപാടികളും കോര്‍ത്തിണക്കി സുല്‍ത്താന അല്‍ നക്കീല്‍ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം. റിയാദ് അല്‍ ആലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കവിതാലതാ കതിരേശന്‍ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൂട്ടുകാട്, ലുലു റിയാദ് അവന്യൂ മാള്‍ മാനേജര്‍ ലാലു വര്‍ക്കി, ബിനു എം. ശങ്കരന്‍, ശരത് സ്വാമിനാഥന്‍, ധന്യാ ശരത് എന്നിവര്‍ സന്നിഹിതരായിരുന്നു.

അക്കാദമിയിലെ പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികള്‍ വേദിയിലെത്തിച്ച ഇരുപത്തിരണ്ട് നൃത്തയിനങ്ങള്‍ സദസ്സിന്റെ മനംകവര്‍ന്നു. ഇതില്‍ കണ്ണകിയുടെ വികാരനിര്‍ഭരമായ ജീവിതകഥ ആസ്പദമാക്കി കുട്ടികള്‍ അവതരിപ്പിച്ച നൃത്തനാടകം കാണികളുടെ കണ്ണുനിറയ്ക്കുന്ന അനുഭവമായി മാറി. നൃത്തച്ചുവടുകള്‍ക്കൊപ്പം സംഗീതത്തിന്റെ വസന്തം കൂടിയായപ്പോള്‍ ആഘോഷം ഇരട്ടിച്ചു. റിയാദിലെ ായകന്‍ തങ്കച്ചന്‍ വയനാടും അനീഖ് റഹ്മാനും നയിച്ച ഗാനമേളയും അരങ്ങേറി. മാറ്റ് കൂട്ടി. ഫനൂസ സാബിത്ത്, അനുഷ്‌ക ബിജു എന്നിവര്‍ അവതാരകരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top