Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

ഖത്തീഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; ആശ്വാസമെന്ന് ആരോഗ്യ മന്ത്രാലയം

ദമ്മാം: സൗദിയില്‍ ആദ്യം കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്ത കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ പുതിയ രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കര്‍ശനമായ മുന്‍കരുതല്‍ നടപടികളെത്തുടര്‍ന്നാണ് വൈറസ് ബാധ പടരുന്നത് തടയാന്‍ കഴിഞ്ഞത്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഖത്തീഫ് നഗരം അടക്കുകയും ഈ പ്രദേശത്തേക്കുളള ഗതാഗതത്തിന് നിയന്ത്രംം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇറാന്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ സൗദി പൗരന്‍മാര്‍ക്കാണ് ഇവിടെ രോഗബാധ ഉണ്ടായത്. നാല് പുതിയ കേസുകള്‍ മാത്രമാണ് ഖത്തീഫില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഖത്തീഫില്‍ തുടക്കം മുതല്‍ സ്വീകരിച്ച കര്‍ശന നടപടികളാണ് വൈറസ് പടര്‍ന്നത് തടയാന്‍ സഹായിച്ചതെന്ന് നിലവിലെ സ്ഥിതി വ്യക്തമാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. ‘രോഗബാധിതരുടെ നിരക്ക് കുറഞ്ഞു, ഇത് ഖത്തീഫ് ജനതക്ക് ആശ്വസമാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ആകെ 119 പുതിയ കേസുകളാണ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 511 ആയി. മാര്‍ച്ച് 22ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളിലേറെയും നേരത്തെ വൈറസ് ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.

പുതിയ 119 കേസുകളില്‍ 72 എണ്ണം മക്കയിലാണ്. അവര്‍ തുര്‍ക്കി പൗരന്മാരാണ്. നേരത്തെ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ ആളുകളില്‍ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. ജനങ്ങളുടെ സാമൂഹിക ഇടപെടലുകളും കൂട്ടംകൂടലും പരിമിതപ്പെടുത്തി വീട്ടില്‍ തന്നെ തുടരണം. ഒത്തുചേരലുകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും അബ്ദുല്‍ അലി ആവര്‍ത്തിച്ചു.

മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ക്വാറന്റൈനിലും വീടുകളില്‍ ഐസൊലേഷനിലും കഴിയുന്നവരുടെ എണ്ണം 10,000 കവിഞ്ഞു. മക്ക (72), റിയാദ് (43), ഖത്തീഫ് (4), അല്‍അഹ്‌സ (3), അല്‍ഖോബാര്‍ (3), ദഹ്‌റാന്‍ (1), ദമ്മാം (1) എന്നിവയാണ് മാര്‍ച്ച് 22ന് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top