Sauditimesonline

raheem
ചരിത്ര ദൗത്യം ലക്ഷ്യം കണ്ടു; റഹീം സഹായ സമിതിയുടെ 'സന്തോഷ സംഗമം'

സൗദിയില്‍ കടുത്ത വേനല്‍; ചൂട് ഉയരും, മഴ കുറയും

ജിദ്ദ: സൗദി അറേബ്യയില്‍ അന്തരീക്ഷ താപം ഗണ്യമായി ഉയര്‍ന്നേക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭലിക്കേണ്ട മഴയുടെ അളവില്‍ കുറവുണ്ടാകാനാണ് സാധ്യതയെന്നും വേനല്‍ക്കാല കാലാവസ്ഥാ പ്രവചനം വ്യക്തമാക്കുന്നു. ഈ മാസം രാജ്യത്ത് സാധാരണ രീതിയിലുള്ള മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജൂലൈ മാസത്തോടെ ജിസാന്‍, ബാഹ, മക്ക, നജ്‌റാന്‍, കിഴക്കന്‍ പ്രവിശ്യകള്‍, അസീറിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ സാധാരണയേക്കാള്‍ കുറഞ്ഞ മഴയായിരിക്കും ലഭിക്കുക. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മഴ സാധാരണ നിലയില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

താപനിലയിലെ വര്‍ദ്ധനവാണ് രാജ്യം നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി. ഈ മാസം ജിസാന്‍, ബാഹ, മദീന, റിയാദ്, ഖസീം, ഹാഇല്‍, തബൂക്ക്, മക്ക, അസീര്‍ എന്നിവിടങ്ങളില്‍ താപനില സാധാരണയേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് ഉയരാന്‍ സാധ്യതയുണ്ട്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ചൂടിന് ശമനമുണ്ടാകില്ല. ഈ മാസങ്ങളില്‍ ജിസാന്‍, ബാഹ, മക്ക, അസീറിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ചൂട് സാധാരണയേക്കാള്‍ 1.6 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപം വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേനല്‍ക്കാലത്തെ കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങള്‍ നേരിടാന്‍ വിവിധ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാകണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓര്‍മ്മിപ്പിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top