Sauditimesonline

HORMUZ
നടുക്കടലില്‍ വീണ്ടും ആക്രമണം: 28 ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍; കടലില്‍ കുടുങ്ങിയത് 6000 നാവികരെന്ന് യുഎന്‍

‘റിസ’ അന്താരാഷ്ട്ര പ്രസംഗ മത്സരം ജൂണ്‍ 13ന്; വിദ്യാര്‍ഥികള്‍ക്ക് അവസരം

റിയാദ്: ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സുബൈര്‍കുഞ്ഞ് ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ കൂട്ടായ്മ ‘റിസ’ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ‘നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക- നിക്കോട്ടിന്‍, പുകയില ആസക്തി തടയുക’ എന്നതാണ് വിഷയം. 8 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് മത്സരം.

മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ഓണ്‍ലൈന്‍ ലൈവ് മത്സരം ജൂണ്‍ 13ന് സഊദി സമയം വൈകിട്ട് 4.00ന് (ഇന്ത്യന്‍ സമയം 6.30) ആരംഭിക്കും. വിജയികള്‍ക്ക് സുബൈര്‍കുഞ്ഞ് സ്മാരക ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥികളെ ഫൗണ്ടേഷന്റെ ‘റിസടാഗ്’ അന്താരാഷ്ട്ര ക്യാമ്പയിന്‍ പ്ലാറ്റ്‌ഫോമില്‍ അംഗങ്ങളാക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് അറിയിച്ചു.

താല്പര്യമുള്ളവര്‍ പരമാവധി 3 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗത്തിന്റെ വീഡിയോ (500 എംബിയില്‍ കവിയരുത്) രജിസ്‌ട്രേഷന്‍ ഫോമിനൊപ്പം https://link.skf.onl/wntd26 എന്ന ലിങ്കില്‍ അപ്‌ലോഡ് ചെയ്യണം. പ്രാഥമിക സ്‌ക്രീനിങ്ങില്‍ തിരഞ്ഞെടുക്കുന്ന 30 പേര്‍ക്കാണ് ഫൈനല്‍ ലൈവ് മത്സരത്തില്‍ അവസരം. വിവരങ്ങള്‍ക്ക് വാട്‌സാപ്: +91 8301050144, വെബ്‌സൈറ്റ്: https://skfoundation.online/wntd26

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top