Sauditimesonline

2 manalthatt
ബിജു പി. നീലീശ്വരത്തിന്റെ 'മണല്‍ത്തട്ട്' പ്രകാശനം

ബിജു പി. നീലീശ്വരത്തിന്റെ ‘മണല്‍ത്തട്ട്’ പ്രകാശനം

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ നാടകപ്രവര്‍ത്തകന്‍ ബിജു പി. നീലീശ്വരം എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരം ‘മണല്‍ത്തട്ട്; ഒരു അറേബ്യന്‍ നാടകവണ്ടിയുടെ യാത്രാനുഭവങ്ങള്‍’ പ്രകാശനം ചെയ്തു. സൗദി മലയാളീ സമാജം സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. സഊദി ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ അഹ്മദ് അല്‍ മുല്ല ഉദ്ഘാടനം ചെയ്തു. സാഹിത്യപ്രവര്‍ത്തന രംഗത്ത് മലയാളീ സമാജം നടത്തുന്ന നിസ്തുലമായ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ സബീന എം. സാലി പുസ്തകം പ്രകാശനം ചെയ്തു. നടനും സംവിധായകനുമായ പ്രമോദ് കോഴിക്കോട് പുസ്തകം ഏറ്റുവാങ്ങി.

നാടകത്തെ പ്രണയമാക്കിയ സഊദി അറേബ്യന്‍ പ്രവാസികളുടെയും അവരെ മുന്നില്‍ നിന്ന് നയിച്ച ബിജു പി. നീലീശ്വരത്തിന്റെയൂം ജീവിതയാത്ര പറയുന്ന വ്യത്യസ്തമായൊരു പുസ്തകമാണിതെന്ന് പുസ്തകപരിചയം നടത്തിയ ഡോ. സിന്ധു ബിനു പറഞ്ഞു. ഡെസ്റ്റിനി ബുക്‌സ് കോഴിക്കോട് പ്രസിദ്ധീകരിച്ച പുസ്തകം കേവലം അനുഭവക്കുറിപ്പുകള്‍ മാത്രമല്ല, ജീവിതം തുടിക്കുന്ന ഒരു നീണ്ട നാടകക്കാലത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്. പിന്നിട്ട 20 വര്‍ഷങ്ങളിലെ തന്റെ നാടക പ്രവര്‍ത്തനങ്ങള്‍, അതിലൂടെ പഠിച്ച അനുഭവപാഠങ്ങള്‍, പരാതികള്‍, പരിഭവങ്ങള്‍, നിരാശകള്‍, സന്തോഷങ്ങള്‍ എന്നിവയെല്ലാം പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ പകര്‍ത്തിയിട്ടുണ്ട്. പ്രവാസലോകത്തെ നാടകത്തെ കുറിച്ചറിയാന്‍ പുസ്തകം വായിക്കപ്പെടേണ്ടതുണ്ടെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍, ജോളി ലോനപ്പന്‍, പ്രദീപ് കൊട്ടിയം, ഇ.കെ സലിം, അഡ്വ. ആര്‍. ഷഹിന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുഖ്യാതിഥി അഹ്മദ് അല്‍ മുല്ലയ്ക്കുള്ള സമാജത്തിന്റെ ആദരവ് രക്ഷാധികാരി മുരളീധരന്‍ നായര്‍ സമര്‍പ്പിച്ചു. ഗ്രന്ഥകാരന്‍ ബിജു പി. നീലീശ്വരത്തിനുള്ള സ്‌നേഹാദരവ് രക്ഷാധികാരി ആസിഫ് താനൂരും നിര്‍വ്വാഹകസമിതിയംഗം ഉണ്ണികൃഷ്ണനും ചേര്‍ന്ന് സമ്മാനിച്ചു. സാംസ്‌കാരിക രംഗത്തെ പ്രമുഖരായ റീം അഹ്മദ് മുല്ല, മുരളി ഊട്ടുകുളം, ഷാജി മതിലകം, ആല്‍ബിന്‍ ജോസഫ്, രഞ്ജിത്ത് വടകര, സുനില്‍ മുഹമ്മദ്, സോഫിയ ഷാജഹാന്‍, മാത്തുക്കുട്ടി പള്ളിപ്പാട്, സയ്ദ് ഹമദാനി, ലതിക പ്രസാദ്, രശ്മി രാമചന്ദ്രന്‍, ഷിബു ഉണ്ണൂണ്ണി, നവാസ് ബഷീര്‍, ലിബി ജെയിംസ്, ബിജു പൂതക്കുളം, ജയന്‍ തച്ചമ്പാറ എന്നിവര്‍ സംബന്ധിച്ചു.

കലാസന്ധ്യയില്‍ കല്ല്യാണി ബിനു, ബിനു കുഞ്ഞ്, നിഖില്‍ മുരളീധരന്‍, ഡോ. നവ്യ വിനോദ്, ജസീര്‍ കണ്ണൂര്‍, സിദ്ദിഖ് കായംകുളം എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. വിസ്മയ സജീഷ് അവതരിപ്പിച്ച നൃത്താവിഷ്‌കാരവും ശ്രദ്ധേയമായി. ബിനു കുഞ്ഞ്, ഡോ. അമിത ബഷീര്‍ എന്നിവര്‍ അവതാരകരായിരുന്നു. ഗ്രന്ഥകാരന്‍ ബിജു പി. നീലീശ്വരം മറുപടി പ്രസംഗം നടത്തി. സമാജം ഭാരവാഹികളായ ഫെബിനാ നജ്മുസമാന്‍, ഹുസൈന്‍ ചമ്പോളില്‍, നജ്മുസ്മാന്‍ കുളങ്ങരതൊടി, ബിനു പുരുഷോത്തമന്‍, ഷാജു അഞ്ചേരി, ലീന ഉണ്ണികൃഷ്ണന്‍, വിനോദ് കുഞ്ഞ്, ഹുസ്‌ന ആസിഫ്, സരള ജേക്കബ് നേതൃത്വം നല്‍കി. ജേക്കബ് ഉതുപ്പ് സ്വാഗതവും ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top