Sauditimesonline

2 JEDDAH EDU SUMMIT
നാളെയുടെ ക്ലാസ് മുറികളിലേക്ക് പുതിയ ചുവടുവെപ്പ്; ജിദ്ദയില്‍ 'ടീച്ചേഴ്‌സ് എക്‌സലന്‍സ് സമ്മിറ്റ്'

നാളെയുടെ ക്ലാസ് മുറികളിലേക്ക് പുതിയ ചുവടുവെപ്പ്; ജിദ്ദയില്‍ ‘ടീച്ചേഴ്‌സ് എക്‌സലന്‍സ് സമ്മിറ്റ്’

ജിദ്ദ: ഭാവിയിലെ പഠനരീതികള്‍ക്ക് പുതിയ ദിശ നല്‍കി ഫ്യൂച്ചര്‍ മൈന്‍ഡ്‌സ് എഡ്യൂക്കേഷണല്‍ ഫോറം ‘ടീച്ചേഴ്‌സ് എക്‌സലന്‍സ് സമ്മിറ്റ്-2026’ സംഘടിപ്പിച്ചു. ജിദ്ദ റിഹാബിലെ ഡബ്ല്യു.എ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ‘ഭാവിയിലെ ക്ലാസ് മുറികള്‍ക്കായുള്ള ആധുനിക അധ്യാപന രീതികള്‍’ എന്ന പ്രമേയം ചര്‍ച്ച ചെയ്തു. ജിദ്ദയിലെ അമേരിക്കന്‍, ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുത്തു.

അബീര്‍ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മേധാവി ഡോ. മുഹമ്മദ് ഇമ്രാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നവീകരണങ്ങളോട് പൊരുത്തപ്പെട്ട് ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ അധ്യാപകര്‍ സന്നദ്ധരാകണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വിദഗ്ധ നൗഷീന്‍ വസീം ‘ഫ്യൂച്ചര്‍ മൈന്‍ഡ്‌സ്’ എന്ന സെഷന്‍ നയിച്ചു. പുതിയ തലമുറയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സൃഷ്ടിപരമായ അധ്യാപന സമീപനങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അവര്‍ പങ്കുവെച്ചു.

സാങ്കേതികവിദ്യയുടെ അതിപ്രസര കാലത്ത് വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തിനും വൈകാരിക വളര്‍ച്ചയ്ക്കും നല്‍കേണ്ട പ്രാധാന്യം അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് കോര്‍പ്പറേറ്റ് കമ്മ്യൂണിറ്റി കണക്റ്റ് ഓഫീസര്‍ അഖില ഹസന്‍ ക്ലാസെടുത്തു. അധ്യാപകരുടെ പ്രൊഫഷണല്‍ വളര്‍ച്ചയെയും മികച്ച വിദ്യാഭ്യാസ മാതൃകകളെയും കുറിച്ച് മെന്റര്‍ ക്രൂ അക്കാദമി ഡയറക്ടറും പരിശീലകനുമായ അന്‍വര്‍ ഷാജ വെങ്ങാശ്ശേരി സംസാരിച്ചു. ഫോറം ഡയറക്ടറും ചീഫ് കോര്‍ഡിനേറ്ററുമായ ബാദ്ഷാ ഇകെ, യൂസഫ് കോട്ട, കുബ്ര ലത്തീഫ്, ഷാഹിറ സവാദ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top