
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ നടന്ന ക്യാമ്പ് റിയാദ് ഇന്ത്യന്‍ എംബസി പ്രസ്സ് ഇന്‍ഫര്‍മേഷന്‍ കൗണ്‍സിലര്‍ ഷാരിഖ് ബദര്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യരെ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ സേവനമാണ് രക്തദാനമെന്നും ജീവകാരുണ്യ രംഗത്ത് പ്രവാസി സമൂഹം കാട്ടുന്ന ആവേശം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

രക്തത്തിന്റെ സുസ്ഥിരമായ ലഭ്യത ഉറപ്പാക്കുന്നതില്‍ ഇത്തരം ജനകീയ ക്യാമ്പുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് റിയാദ് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ബദര്‍ അല്‍ അലി ചൂണ്ടിക്കാട്ടി. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസി സമൂഹം നല്‍കുന്ന പിന്തുണ വിലപ്പെട്ടതാണെന്ന് റിയാദ് റീജിയണല്‍ ലബോറട്ടറി ചീഫ് ബ്ലഡ് ബാങ്ക് സ്‌പെഷ്യലിസ്റ്റ് ഖാലിദ് ഇബ്രാഹിം സിബായിയും വ്യക്തമാക്കി.

സംഘാടകര്‍ സമിതി ചെയര്‍മാന്‍ ഷിഹാബ് കൊട്ടുകാട് അധ്യക്ഷത വഹിച്ചു. മാത്യു ജോസഫ് ആമുഖ പ്രഭാഷണം നടത്തി. സലീം കളക്കര, ഡോ. മുഹമ്മദ് ഇദ്രിസ്, നവാസ് വെള്ളിമാട്കുന്ന്, അബ്ദുള്ള വല്ലാഞ്ചിറ, മൃദുല വിനീഷ്, വേണുഗോപാല്‍, ഷരീഫ് സബൂര്‍ജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും സന്തോഷ് വിളയില്‍ നന്ദിയും പറഞ്ഞു.
വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.

ഒഐസിസി ഭാരവാഹികളായ സുരേഷ് ശങ്കര്‍, രഘുനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, നൗഫല്‍ പാലക്കാടന്‍, റഷീദ് കൊളത്തറ, റഹ്മാന്‍ മുനമ്പത്ത്, നിഷാദ് ആലംകോട്, സജീര്‍ പൂന്തുറ, സൈഫ് കായംകുളം, അമീര്‍ പട്ടണത്ത്, സക്കീര്‍ ദാനത്ത്, ഷുക്കൂര്‍ ആലുവ, റഫീഖ് വെമ്പായം, അശ്‌റഫ് മേച്ചേരി, ബഷീര്‍ കോട്ടക്കല്‍, അബ്ദുല്‍ കരീം കൊടുവള്ളി എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. രക്തദാതാക്കള്‍ക്കായി ഒഐസിസി-ആരോഗ്യ മന്ത്രാലയം സംയുക്ത സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






