Sauditimesonline

9 KEF
കെഇഎഫ്ആർ ടോക്സ്: സാങ്കേതിക വൈദഗ്ധ്യവും പ്രൊഫഷണൽ അനുഭവങ്ങളും പങ്കുവെച്ച് എൻജിനീയർമാർ

‘തൂഫാന്‍’ കാമ്പയിന് ഐക്യദ്യാര്‍ഢ്യം; രിസാലത്തുല്‍ ഇസ്ലാം മദ്രസയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ

റിയാദ്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദ് റീജിയന്റെ ലഹരിവിരുദ്ധ കാമ്പയിന്‍. ഇതിന്റെ ഭാഗമായി റിയാദ് രിസാലത്തുല്‍ ഇസ്ലാം മദ്രസയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. കേരള സര്‍ക്കാരിന്റെ ‘തൂഫാന്‍’ മയക്കുമരുന്ന് വിരുദ്ധ കാമ്പയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ആഹ്വാനപ്രകാരമാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.

മാരകരോഗങ്ങള്‍ക്കും അകാലമരണത്തിനും കാരണമാകുന്ന ലഹരിയുടെ വിപത്തില്‍നിന്ന് സ്വയം രക്ഷനേടുന്നതിനൊപ്പം കുടുംബത്തെയും സമൂഹത്തെയും സംരക്ഷിക്കാന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ ആഹ്വാനം ചെയ്തു. പുകയില ഉല്‍പ്പന്നങ്ങള്‍, മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ഥികളും അധ്യാപകരും പ്രതിജ്ഞയെടുത്തു. ലഹരിയുടെ ഉപയോഗം തുടക്കത്തിലേ തടയുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന സന്ദേശവും ചടങ്ങില്‍ പങ്കുവെച്ചു.

മദ്രസ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സെക്രട്ടറി സഫ്രാന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മോറല്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി മന്‍സൂര്‍ പാലത്ത്, അധ്യാപകരായ ഉമര്‍ പന്നിയൂര്‍, മുഹമ്മദ് അലി സഅദി, ഫൈസല്‍ സഖാഫി, മുഹമ്മദ് കുഞ്ഞി സഖാഫി, മഖ്ദൂം സഖാഫി, റാസില്‍ നൂറാനി, ഇസ്മാഈല്‍ സഅദി, സുഹൈല്‍ നൂറാനി, അബ്ദുല്ലത്തീഫ് മിസ്ബാഹി, അന്‍വര്‍ അല്‍ ഹസനി എന്നിവര്‍ നേതൃത്വം നല്‍കി

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top