
റിയാദ്: ഡ്രൈവര്‍മാരുടെ കൂട്ടായ്മ ‘സേഫ്‌വേ സാന്ത്വനം’ സംഘടന എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ലീ മെറിഡിയന്‍ സ്വാദ് ഓഡിറ്റോറിയത്തില്‍ നടന്ന ‘സേഫ്‌വേ ആദരം-2026’ ചടങ്ങില്‍ വിജയികളുടെ രക്ഷിതാക്കള്‍ക്കു ഉപഹാരങ്ങള്‍ കൈമാറി.

ബഷീര്‍ കുട്ടമ്പൂര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ മുസ്തഫ ചെര്‍പ്പുളശ്ശേരി, അഷ്‌റഫ് ബാലുശ്ശേരി, ചാരിറ്റി ചെയര്‍മാന്‍ സലിം കൂടത്തായി, മുഹമ്മദലി എകരൂല്‍, റൗഫ് ആലപ്പടിയന്‍, ഖാദര്‍ ആലുവ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പരിപാടികള്‍ക്ക് ദില്‍ഷാദ്, സജീം പാനൂര്‍, ആബിദ് മുസാമിയ, രാഹുല്‍, ശംസു ചാലില്‍, സുബിന്‍, സലാം പാനൂര്‍, റഷീദ്, ശംസുദ്ദീന്‍ കായംകുളം എന്നിവര്‍ നേതൃത്വം നല്‍കി. റഹീം വയനാട് സ്വാഗതവും ജൈസല്‍ നന്മണ്ട നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






