Sauditimesonline

PASSPORT ED
പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെങ്കില്‍ പിന്നെന്ത്? കേന്ദ്ര നിലപാടില്‍ പ്രവാസ ലോകത്ത് ആശങ്ക: കെഎംസിസി രംഗത്ത്

കാരുണ്യവഴികളില്‍ തിളങ്ങിയവര്‍; നഴ്‌സുമാരെ ആദരിച്ചു

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) ‘ഭൂമിയിലെ മാലാഖമാര്‍’ മദര്‍ തെരേസ കര്‍മ്മ പുരസ്‌കാരത്തിന് അര്‍ഹരായവരെ ആദരിച്ചു. ആശുപത്രികളിലെ ഔദ്യോഗിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, സാമൂഹിക സേവനരംഗത്തു മാതൃകയായവരെയാണ് ആദരിച്ചത്.

മക്ക കേന്ദ്രീകരിച്ച് ഹജ്ജ് വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങളിലും തീര്‍ത്ഥാടകര്‍ക്കായുള്ള ഹജ്ജ് ക്ലിനിക്കുകളിലെ സേവനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ച മുഹമ്മദ് ഷാ, നജ്‌റാനില്‍ നഴ്‌സിങ് രംഗത്തും മാനുഷിക സേവനങ്ങളിലും സാന്നിധ്യമായ സൈന്ധ്യ ആന്റണി, ദമാമില്‍ 32 വര്‍ഷമായി നഴ്‌സിങ് സേവനം അനുഷ്ഠിക്കുന്ന അനിത പോള്‍, നജ്‌റാനില്‍ 18 വര്‍ഷത്തെ നഴ്‌സിങ് സേവനത്തിന് ശേഷം റിയാദില്‍ നഴ്‌സിങ്, സാമൂഹിക സേവന രംഗത്തുളള റൂബി ടോം, അല്‍ ഖഫ്ജിയിലെ ഗരിയ ഉലയ്യ ഗവണ്‍മെന്റ് ആശുപത്രിയില്‍ സേവനം അനുഷ്ടിക്കുന്ന സുറുമി സാജിത, റിയാദിലെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ ദീര്‍ഘകാലമായി നഴ്‌സിങ് സേവനം ചെയ്യുന്ന ശുഭ മാമച്ചന്‍ എന്നിവരെയാണ് ആദരിച്ചത്.

രോഗാതുരമായ അന്തരീക്ഷത്തില്‍ സ്‌നേഹവും പരിചരണവും നല്‍കി മാതൃകയായവരെ പൊന്നാടയണിയിച്ചും പ്രശംസാ ഫലകം സമ്മാനിച്ചുമാണ് ജിഎംഎഫ് ആദരിച്ചത്. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top