Sauditimesonline

ICF
ലഹരിക്കെതിരെ 'തൂഫാന്‍': ഐസിഎഫിന്റെ ആഗോള പ്രചാരണം രമേശ് ചെിത്തല ഉദ്ഘാടനം ചെയ്തു

ലഹരിക്കെതിരെ ‘തൂഫാന്‍’: ഐസിഎഫിന്റെ ആഗോള പ്രചാരണം രമേശ് ചെിത്തല ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റേയും ആഭ്യന്തര വകുപ്പിന്റേയും ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷന്‍ തൂഫാന്‍: ദ നാര്‍ക്കോ ഹണ്ടി’ന് പിന്തുണയുമായി ആഗോള മലയാളി സമൂഹം. ഐസിഎഫ് ഇന്റര്‍നാഷണല്‍ കൗസിലിന്റെ നേതൃത്വത്തിലാണ് വിപുലമായ ആഗോള ജനകീയ പ്രചാരണത്തിന് തുടക്കമി’ത്. തൂഫാന്‍ വാരിയര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ദേശപ്രകാരം ആരംഭിച്ച പ്രചാരണ പദ്ധതിയുടെ ലോഗോ പ്രകാശനം ആഭ്യന്തര മന്ത്രി രമേശ് ചെിത്തല നിര്‍വഹിച്ചു. ‘ലവ് ലൈഫ്, നോ ഡ്രഗ്‌സ്: ജീവിതം തയൊണ് ലഹരി’ എ പ്രമേയത്തിലാണ് കാമ്പയിന്‍ നടപ്പിലാക്കുത്.

മയക്കുമരുിന്റെ കറുത്ത കൈകള്‍ കുടുംബങ്ങളിലേക്കും കു’ികളിലേക്കും നീളു വര്‍ത്തമാനകാലത്ത്, സര്‍ക്കാരിന്റെ പോരാ’ത്തില്‍ ഐസിഎഫ് പോലെയുള്ള സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനകള്‍ അണിചേരുത് ഏറെ പ്രശംസനീയമാണെ് ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രവാസി മലയാളി കുടുംബങ്ങളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണവും ജാഗ്രതയും ശക്തമാക്കാന്‍ സംഘടന മുാേ’ുവത് പ്രചാരണത്തിന് വലിയ ഊര്‍ജം നല്‍കുമെും മന്ത്രി കൂ’ിച്ചേര്‍ത്തു. പത്തു ലക്ഷത്തിലധികം പ്രവാസി മലയാളികളിലേക്ക് ലഹരിവിരുദ്ധ സന്ദേശമെത്തിക്കുക എ ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുത്. ഇതിന്റെ ഭാഗമായി ഒരു ലക്ഷത്തിലധികം ആളുകളില്‍ നേരി’ുള്ള ബോധവല്‍ക്കരണം, 25,000 പ്രവാസി കുടുംബങ്ങളെ പങ്കാളികളാക്കിയുള്ള പ്രതിജ്ഞ, 50,000 വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും പ്രത്യേക പരിശീലനം, 1,000 കമ്മ്യൂണിറ്റി ആക്ഷന്‍ യൂണിറ്റുകളുടെ രൂപീകരണം എിവ നടപ്പിലാക്കും.

അന്താരാഷ്ട്ര തലത്തില്‍ സെമിനാറുകള്‍, വെബിനാറുകള്‍, ഫാമിലി മീറ്റുകള്‍, യൂത്ത് ക്യാമ്പുകള്‍, വാക്കത്തോ, മാനവ ശൃംഖല, ഒപ്പുശേഖരണം എിവ സംഘടിപ്പിക്കും. കൂടാതെ പേരന്റിംഗ് എഡ്യുക്കേഷന്‍, കൗസിലിംഗ്, പുനരധിവാസ സഹായങ്ങള്‍ എിവയും പദ്ധതിയുടെ ഭാഗമായിരിക്കും. തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രിയുടെ ചേമ്പറില്‍ നട ചടങ്ങില്‍ ഐസിഎഫ് ഇന്റര്‍നാഷണല്‍ പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, സെക്ര’റിമാരായ ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം, അബ്ദുല്‍ കരീം ഹാജി മേമുണ്ട, എസ് വൈ എസ് സംസ്ഥാന സെക്ര’റി സിദ്ദീഖ് സഖാഫി നേമം തുടങ്ങിയവര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top