Sauditimesonline

DOMESTIC LABOUR
സൗദിയില്‍ സ്ഥാപനങ്ങളില്‍ നിന്ന് ഗാര്‍ഹിക വിസയിലേക്ക് തനാസില്‍ മാറ്റം; വസ്തതുത ഇതാണ്

റിയാദ് കെഎംസിസി കുടുംബ സുരക്ഷാ പദ്ധതി: അംഗത്വ പ്രചാരണത്തിന് വെള്ളിയാഴ്ച തുടക്കം

റിയാദ്: പ്രവാസ ലോകത്തെ ശ്രദ്ധേയമായ ജീവകാരുണ്യ പദ്ധതിയായ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ‘കുടുംബ സുരക്ഷാ പദ്ധതി’ അംഗത്വ പ്രചാരണണ ഓഗസ്റ്റ് 7നഢ തുടക്കമാകും. രാത്രി 7ന് ബത്ഹ കെഎംസിസി ഓഫീസില്‍ ഉദ്ഘാടനം നടക്കും.
പ്രവാസികള്‍ക്കായി ഏറ്റവും വലിയ സാമ്പത്തിക സുരക്ഷാ തുക പ്രഖ്യാപിച്ചു നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഒട്ടേറെ കുടുംബങ്ങള്‍ക്കാണ് ആശ്വാസമെത്തിയത്. പദ്ധതിയില്‍ അംഗമായിരിക്കെ മരിക്കുന്ന പ്രവാസികളുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ മരണാനന്തര സഹായവും അടിയന്തര ചികിത്സാ സഹായവും ലഭ്യമാക്കും. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ റിയാദിലെ മുഴുവന്‍ പ്രവാസികള്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം.

പരിപാടിയില്‍ സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, സെന്‍ട്രല്‍ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ഏരിയ, നിയോജകമണ്ഡലം, പഞ്ചായത്ത് കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിക്കണമെന്ന് പ്രസിഡന്റ് സി.പി. മുസ്തഫയും ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങരയും അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top