
കൊണ്ടോട്ടി: റിയാദ് കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാസി കുടുംബസംഗമവും റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി കുടുംബ സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണവും സംഘടിപ്പിച്ചു. ടി.പി. അഷ്‌റഫ് അലി എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് മണ്ഡലം എംഎല്‍എ ടി.വി. ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു.

സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ അന്തരിച്ച ഒളവട്ടൂര്‍ സ്വദേശിയുടെ ആശ്രിതര്‍ക്ക് ജില്ലാ കെഎംസിസി കമ്മിറ്റിയുടെ ചികിത്സാ സഹായവും ടി.പി. അഷ്‌റഫ് അലി എംഎല്‍എ കൈമാറി. റിയാദ് കെഎംസിസി മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ സിയാംകണ്ടം അധ്യക്ഷത വഹിച്ചു.

ജില്ലാ കെഎംസിസി ട്രഷറര്‍ മുനീര്‍ വായക്കാട്, പുളിക്കല്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.എ. ബഷീര്‍, അബ്ദുള്ള മാസ്റ്റര്‍ കൊട്ടപ്പുറം, അബൂബക്കര്‍ മാസ്റ്റര്‍ കൊട്ടപ്പുറം, മുസ്തഫ ചീക്കോട്, കെ.സി. അബ്ദുല്‍ ഗഫൂര്‍ ഒളവട്ടൂര്‍, മൂസ ഫുലൂദ്, സാജിദുല്‍ അന്‍സാര്‍, ഹനീഫ മുതുവല്ലൂര്‍, മുബാറക് ഒളവട്ടൂര്‍, അനീസ്, ഇസ്മായില്‍ വായയൂര്‍, ഫസല്‍ കുമ്മാളി കൊണ്ടോട്ടി, പി.ടി.എ. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. റിയാദില്‍ നിന്ന് അവധിക്കാല ആഘോഷങ്ങള്‍ക്കായി നാട്ടിലെത്തിയ കുടുംബങ്ങള്‍ക്കായി സംഘടിപ്പിച്ച സംഗമത്തിന് റിയാദ് കെഎംസിസി വനിതാ വിങ് നേതൃത്വം നല്‍കി. ഷറഫു പുളിക്കല്‍ സ്വാഗതവും അബ്ദുല്‍ വാഹിദ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






