
റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി മുതിര്‍ന്ന നയതന്ത്രജ്ഞന്‍ വിപുല്‍ ചുമതലയേറ്റു. റിയാദിലെ ഇന്ത്യന്‍ എംബസിയിലെത്തിയ അദ്ദേഹം പുതിയ പദവി ഏറ്റെടുത്തു. സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിനും ഉഭയകക്ഷി ബന്ധങ്ങള്‍ക്കും അദ്ദേഹത്തിന്റെ സേവനം ഏറെ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചുമതല ഏറ്റെടുത്ത അംബാസഡര്‍ എംബസി അംഗണത്തിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.

ഐഐടി ഡല്‍ഹി ബിരുദധാരിയും 1998 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനുമായ വിപുല്‍, ഗള്‍ഫിലെ സാമൂഹി, രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളില്‍ വിദഗ്ധനായ നയതന്ത്രജ്ഞനാണ്. സൗദി അംബാസഡറായി നിയമിതനാകുന്നതിന് മുമ്പ് ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

ദുബായില്‍ കേണ്‍സല്‍ ജനറലായും ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഗള്‍ഫ് വിഭാഗത്തിന്റെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ച് പരിചയസമ്പത്തുണ്ട്. കെയ്‌റോ, കൊളംബോ, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യ-സൗദി തന്ത്രപ്രധാന സഹകരണം, വിദേശ നിക്ഷേപങ്ങള്‍, ഊര്‍ജ സുരക്ഷ, പ്രവാസി ക്ഷേമം എന്നിവ കൂടുതല്‍ ഊര്‍ജിതമാക്കുന്ന കാലഘട്ടത്തിലാണ് ഗള്‍ഫ് മേഖലയെ അടുത്തറിയുന്ന നയതന്ത്രജ്ഞന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ സ്ഥാനപതിയായി ചുമതല ഏല്‍ക്കുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






